ഷാര്‍ജയില്‍ വാഹനാപകടത്തില്‍ ബി.ജെ.പി മുന്‍ കൗണ്‍സിലര്‍ മരിച്ചു

ഷാര്‍ജയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ഡോര്‍ തുറന്നതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ച് വീണ മലയാളി യുവതി തത്ക്ഷണം മരിച്ചു. ഇവിടെ ബ്യൂട്ടീഷനായി ജോലി ചെയ്യുന്ന കാസര്‍കോട് സ്വദേശി സുനിതാ പ്രശാന്ത്(40) ആണ് മരിച്ചത്. ഇവരുടെ കൂടെ കാറിലുണ്ടായിരുന്ന ബ്യൂട്ടി സലൂണ്‍ ഉടമ മലയാളിയായ സൂസന്‍, സഹപ്രവര്‍ത്തകയായ നേപ്പാളി യുവതി എന്നിവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി 11 മണിക്ക് ഷാര്‍ജയിലെ അല്‍ ദൈദ് റോഡിലായിരുന്നു അപകടം. മരിച്ച സുനിത താമസിക്കുന്ന ഫ്‌ലാറ്റില്‍ കീടനാശിനി പ്രയോഗം നടത്തിയിരുന്നതിനാല്‍ രാത്രി സ്ഥാപനം അടച്ച ശേഷം സൂസനും സുനിതയടക്കമുള്ള നാല് ജീവനക്കാരും ദൈദിലേയ്ക്ക് പോകുകയായിരുന്നു. സ്ഥാപനമുടമ സൂസന്‍ ഓടിച്ചിരുന്ന വാഹനത്തിന്റെ വാതില്‍ തനിയെ തുറന്ന് സുനിത പുറത്തേയ്ക്ക് തെറിച്ചുവീഴുകയായിരുന്നുവെന്നാണ് വിവരം. ഇലക്ട്രിക് പോസ്റ്റില്‍ തലയിടിച്ചതിനെ തുടര്‍ന്ന് സുനിത സംഭവ സ്ഥലത്ത് തന്നെ മരിച്ചു. തുടര്‍ന്ന് ഇവരുടെ വാഹനം ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് സൂസനും നേപ്പാളി യുവതിയ്ക്കും പരിക്കേറ്റത്.
കാസര്‍കോട് നഗരസഭയില്‍ ബി.ജെ.പി കൗണ്‍സിലറായിരുന്ന സുനിത നേരത്തെ ഉദുമ മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ഥിയായും മത്സരിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഷാര്‍ജയില്‍ ബ്യൂട്ടീഷനായി ജോലി ചെയ്യുകയായിരുന്നു. ഭര്‍ത്താവ് പ്രശാന്ത് .മക്കള്‍: സംഗീത് പ്രശാന്ത്(17), സഞ്ജന പ്രശാന്ത് (14). മൃതദേഹം നിയമ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടു പോകും.
https://www.facebook.com/Malayalivartha