പ്രവാസികളുടെ ശ്രദ്ധയ്ക്ക്... വൃത്തിയില്ലാതെ വാഹനങ്ങള്‍ റോഡില്‍ ഉപേക്ഷിക്കരുത്

ദുബായില്‍ കര്‍ശന നടപടിയുമായി നഗരസഭ രംഗത്ത്.നഗരത്തിന്റെ വൃത്തിയേയും ഭംഗിയേയും ബാധിക്കുന്ന തരത്തില്‍ റോഡരികിലും പൊതുസ്ഥലങ്ങളിലും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ നഗരസഭ ഒരുങ്ങുന്നു.പൊതുജന ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാനുള്ള നഗര ചട്ടങ്ങളുടെ ഭാഗമാണിത്.
വൃത്തിഹീനമായ നിലയിലോ കേടുപാടുകള്‍ സംഭവിച്ചോ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ കണ്ടാല്‍ 15 ദിവസത്തിനകം വൃത്തിയാക്കിയില്ലെങ്കില്‍ നീക്കം ചെയ്യുമെന്ന് കാണിച്ച് മുന്നറിയിപ്പ് നോട്ടീസ് പതിക്കും.
ഈ കാലയളവില്‍ ഉടമ വാഹനം വൃത്തിയാക്കിയില്ലെങ്കില്‍ വാഹനം പിടിച്ചെടുത്ത് നഗരസഭയുടെ യാര്‍ഡിലേക്ക് മാറ്റും. ഉടമ എത്തി പിഴ അടയ്ക്കാത്ത പക്ഷം വാഹനങ്ങള്‍ നഗരസഭ ലേലം ചെയ്ത് വില്‍ക്കും. നടപടി കര്‍ശനമാക്കുന്നതിന്റെ ഭാഗമായി നഗരസഭ പ്രമുഖ നിര്‍മാണ സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തി.
https://www.facebook.com/Malayalivartha