വാഹന മേഖലയില്‍ സ്ത്രീകൾക്ക് തൊഴിൽ അവസരങ്ങൾ; റിയാദ് ചേംബറിൽ പ്രത്യേക കമ്മിറ്റി

സൗദി വിഷന്‍ 2030 ന്റെ ഭാഗമായി സ്വദേശി വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനു വേണ്ടി വാഹന മേഖലയിൽ ധാരാളം അവസരങ്ങൾ ഉടലെടുക്കുന്നു. സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി ലഭിച്ചതിന്റെ ഭാഗമായാണിത്. വാഹന മേഖലയിൽ വനിതകളുടെ നിക്ഷേപ, തൊഴില്‍ സാധ്യത ആരായുന്നതിനായി റിയാദ് ചേംബറിന് കീഴില്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
സ്ത്രീകളുടെ ഡ്രൈവിങ് സ്കൂളുകള്‍ സൗദിയിൽ എല്ലാ ഭാഗത്തും തുറന്നുപ്രവര്‍ത്തിക്കുന്നതിലൂടെ കൂടുതൽ പേർക്ക് ഈ മേഖലയിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ഇതിലൂടെ ഈ രംഗത്തെ നിക്ഷേപം സജീവമാകുകയും ചെയ്യും. സ്ത്രീകളുടെ മേഖലയിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യം നല്കുന്നതിലേക്കാണിത്. ഇതിലൂടെ സ്ത്രീകളെ പഠിപ്പിക്കാനും അനുബന്ധ സഹായങ്ങൾക്കുമെല്ലാം പുരുഷന്മാരെ കൂടുതലായി ആശ്രയിക്കേണ്ടി വരില്ല.
നിലവില്‍ സ്കൂള്‍, കോളജ് വിദ്യാര്‍ഥിനികളുടെ വാഹനങ്ങളില്‍ പരുഷന്മാരാണ് ഡ്രൈവര്‍മാർ. ഇതിനൊരു മാറ്റം വരുത്താൻ ഡ്രൈവിംഗ് മേഖലയിൽ സ്ത്രീകൾ കൂടുതലായി കടന്നു വരുന്നതിലൂടെ സാധിക്കും. ഡ്രൈവിങ് സ്കൂള്‍, വാഹനം മോടി കൂട്ടാനുള്ള വസ്തുക്കള്‍, സേവനം തുടങ്ങി വിവിധ മേഖലയില്‍ 208 ദശലക്ഷം റിയാലിന്റെ മുതല്‍മുടക്കിന് സാധ്യതയുണ്ടെന്നും കമ്മിറ്റി വ്യക്തമാക്കി.
വാഹനങ്ങളിലെ ആക്സസറീസ് മേഖലയിലും സ്ത്രീകൾക്ക് തൊഴിൽ അവസരങ്ങൾ നിരവധിയാണ്. ഇതിലുപരി സ്ത്രീകൾക്ക് തന്നെ ആരംഭിക്കാവുന്ന വാഹനങ്ങളുടെ വർക്ഷോപ്പുകളും നടപ്പിൽ വരുത്താനാകുമെന്നു കമ്മിറ്റി അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha