വീട്ടിലെ ജോലിക്കാരി മോഷ്ടിച്ചത് 27,000 ദിര്‍ഹം, സ്വര്‍ണാഭരണങ്ങള്‍, ഐ പാഡ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ; പ്രതിയെ പോലീസ് പിടികൂടിയത് 90 മിനിറ്റിനുള്ളില്‍, പോലീസിന്റെ ആ നാടീകയ നീക്കം ഇങ്ങനെ

വിലപിടിപ്പുള്ള വസ്തുക്കളുമായി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ പോലീസ് നാടകീയമായി പിടികൂടി. പോലീസിന്റെ ബുദ്ധിപരമായ നീക്കമാണ് യുവതിയെ പിടികൂടാന്‍ സഹായിച്ചത്. ഏഷ്യന്‍ യുവതിയായ 28കാരിയാണ് അജ്മാന്‍ പൊലീസിന്റെ പിടിയിലായത്. സ്വദേശിയായ ഉടമസ്ഥന്റെ വീട്ടില്‍ നിന്നാണ് ആ യുവതി വിലപിടിപ്പുള്ള വസ്തുക്കള്‍ പിടികൂടിയത്.
യുവതി രക്ഷപ്പെട്ട് കഴിഞ്ഞ് 90 മിനിറ്റിനുള്ളില്‍ പോലീസ് യുവതിയെ പിടികൂടി. 27,000 ദിര്‍ഹം, സ്വര്‍ണാഭരണങ്ങള്‍, ഐ പാഡ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയുമായാണ് യുവതി മുങ്ങാന്‍ ശ്രമിച്ചത്. ദുബായ് വിമാനത്താവളത്തില്‍ നിന്നാണ് യുവതിയെ പോലീസ് പിടികൂടിയത്. മോഷ്ടിച്ച സാധനങ്ങളുമായി രാജ്യം വിടുാനായിരുന്നു യുവതിയുടെ ശ്രമം.
പൂട്ട് തകര്‍ത്താണ് യുവതി പണവും സ്വര്‍ണവും മറ്റും സ്വന്തമാക്കിയത്. തന്റെ വിലപ്പിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് പറഞ്ഞു ഉടമസ്ഥന്‍ പോലീസിന് പരാതി നല്‍കി.കൂടാതെ ആ വീട്ടിലെ ഉടമസ്ഥന്റെ ഭാര്യയുടെ പാസ്‌പോര്‍ട്ടും നഷ്ടപ്പെട്ടുവെന്ന് പരാതി നല്‍കി. സിഐഡിമാരുടെ ഒരു സംഘത്തെ തിരച്ചിലിന് നിയോഗിച്ചിരുന്നു. യുവതി ദുബായ് വിമാനത്താവളത്തിലുണ്ടെന്ന് സിഐഡിയ്ക്ക് വിവരം ലഭിച്ചു.
തുടര്‍ന്ന് ദുബായ് പൊലീസുമായി ബന്ധപ്പെട്ട് യുവതിയെ വിമാനത്തില്‍ കയറുന്നതിന് അല്‍പം മുന്‍പ് നാടകീയമായി പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു. വീടുകളില്‍ ഉടമസ്ഥരില്ലാത്ത സമയത്ത് വിലപിടിപ്പുള്ള വസ്തുക്കള്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്നും ജനങ്ങളുടെ സ്വത്തിനും സുരക്ഷയ്ക്കും അജ്മാന്‍ പൊലീസ് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും നല്‍കില്ലെന്നും പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha