ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് മികച്ച വിമാനത്താവള പുരസ്‌കാരം, വായനക്കാരുടെ സര്‍വേയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് മികച്ച വിമാനത്താവള പുരസ്‌കാരം. ട്രാവല്‍ പ്ലസ് ലെഷര്‍ വേള്‍ഡ് ബെസ്റ്റ് അവാര്‍ഡ്‌സ് 2017 ആണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തെ മികച്ച വിമാനത്താവളമായി തിരഞ്ഞെടുത്തത്.
വായനക്കാരുടെ സര്‍വേയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്. മികച്ച പത്ത് അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം രണ്ടാം സ്ഥാനമാണ് നേടിയത്. 48 ലക്ഷത്തോളം വായനക്കാരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. ഏറ്റവും മികച്ച വിമാനത്താവളങ്ങള്‍, നഗരങ്ങള്‍, ഹോട്ടലുകള്‍, ആഡംബര കപ്പലുകള്‍ എന്നിവയ്ക്കാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സിംഗപ്പൂരിലെ ചാങ്ഗിയാണ് മികച്ച വിമാനത്താവളങ്ങളില്‍ ഒന്നാമതെത്തിയത്. ഹമദിന് തൊട്ടുപിന്നിലുള്ള വിമാനത്താവളങ്ങള്‍ ദക്ഷിണ കൊറിയയുടെ ഇഞ്ചിയോണ്‍, ഹോങ്കോങ്, സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ച്, ഹാനെഡ, ടോക്യോ എന്നിവയാണ്. സൗകര്യപ്രദമായി പ്രവേശനം, മികച്ച സുരക്ഷ, വ്യത്യസ്ത ഭക്ഷണപാനീയങ്ങള്‍, മികച്ച ഷോപ്പിങ് അനുഭവം, രൂപഘടന എന്നിവ അടിസ്ഥാനമാക്കിയായിരുന്നു തിരഞ്ഞെടുപ്പ്.
https://www.facebook.com/Malayalivartha