യു .കെ കോൺഗ്രസിൽ തമ്മിലടി രൂക്ഷം ;ലക്സൺ കല്ലുമാടിക്കൽ പുറത്താക്കിയ അംഗങ്ങളുടെ സസ്‌പെൻഷൻ കെ.പി.സി.സി റദ്ദാക്കി

കെ.പി.സി.സി പട്ടികയെ പറ്റി വാർത്തകൾ സജീവമാകുമ്പോൾ ഇപ്പോൾ യു .കെ കോൺഗ്രസിൽ തമ്മിലടി രൂക്ഷമാവുകയാണ് . യു .കെ കോൺഗ്രസിലെ സംഘടനാപ്രവർത്തനങ്ങളുടെ ഭാഗമായി പ്രസിഡന്റ് ഫ്രാൻസിസ് അഗസ്റ്റിൻ കല്ലുമാടിക്കൽ പുറത്താക്കിയ അംഗങ്ങളുടെ സസ്‌പെൻഷൻ നടപടി കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബാഹ്മണ്യൻ മരവിപ്പിച്ചു . നിലവിൽ കെ.കെ.മോഹൻദാസ് , ബിജുകല്ലമ്പലം ,സുജു ഡാനിയേൽ ,ഉമ്മൻ ഐസക്ക് ,വിനോദ് ചന്ദ്രൻ എന്നിവരെയാണ് ഒ .ഐ .സി സി യുടെ യു .കെയിലെ പ്രവർത്തനങ്ങളിൽ നിന്നും രണ്ടുമാസക്കാലത്തേക്ക് അഗസ്റ്റിൻ കല്ലുമാടിക്കൽ പുറത്താക്കിയത് .എന്നാൽ അഗസ്റ്റിൻ കല്ലുമാടിക്കലിന്റെ നടപടി റദ്ധാക്കിയ കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബാഹ്മണ്യൻ നിലവിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് കല്ലുമാടിക്കലിന് അധികാരമില്ലെന്നും കല്ലുമാടിക്കൽ സ്വീകരിച്ച നടപടിയിന്മേൽ വിശദീകരണം ആവശ്യപ്പെടുമെന്നും അറിയിച്ചു .
https://www.facebook.com/Malayalivartha