Widgets Magazine
05
May / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ വെന്റിലേറ്ററില്‍ പേ വിഷബാധ സ്ഥിരീകരിച്ച് കഴിഞ്ഞിരുന്ന ഏഴു വയസുകാരി മരിച്ചു..


ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ, പാകിസ്ഥാന് ഇനി 96 മണിക്കൂർ പീരങ്കി വെടിയുണ്ടകൾ മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് റിപ്പോർട്ട്..അത് കഴിഞ്ഞാൽ ആയുധപ്പുര കാലി..വെടിക്കോപ്പുകളുടെ കടുത്ത ക്ഷാമം..


പല രാജ്യങ്ങളിലും പ്രകൃതിക്ഷോഭം സംഭവിക്കാൻ പോകുന്നു...വിനാശകരമായ ഒരു ചുഴലിക്കാറ്റിന്റെ സീസണ്‍..അമേരിക്ക മാത്രമല്ല, അങ്ങ് ഇസ്രയേലിലെയും അവസ്ഥ..മുന്നറിയിപ്പുമായി കാലാവസ്ഥ വിദഗ്ധർ..


വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് 15 ദിവസം മുൻപ്..പ്രദേശത്ത് കട ആരംഭിച്ച പ്രദേശവാസിയെ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തു...


ബന്ധുക്കളെ കാണിക്കാനായി പെട്ടി തുറന്ന നവവധു ഞെട്ടി; പോയത് 30 പവന്റെ ആഭരങ്ങൾ...

പ്രവാസികള്‍ക്കായി ലോക കേരള സഭ; എംപിമാരും എംഎല്‍എമാരും മറ്റു രാജ്യങ്ങളിലെ മലയാളികളായ ജനപ്രതിനിധികളുമുള്‍പ്പെടെ സഭയില്‍ 351 പേര്‍ ; പ്രവാസികൾക്കായുള്ള പുത്തൻ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

02 DECEMBER 2017 05:57 PM IST
മലയാളി വാര്‍ത്ത

ലോകത്തെമ്പാടുമുള്ള മലയാളികളായ പ്രവാസികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയ ലോക കേരള സഭ വരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പദ്ധതി അറിയിച്ചത്. തിരുവനന്തപുരത്ത് വിളിച്ച പത്രാധിപ യോഗത്തിലായിരുന്നു പ്രഖ്യാപനം. സംസ്ഥാനത്തിന്റെ എംപിമാരും എംഎല്‍എമാരും മറ്റു രാജ്യങ്ങളിലെ മലയാളികളായ ജനപ്രതിനിധികളുമുള്‍പ്പെടെ 351 പേര്‍ സഭയിലുണ്ടാകും. ജനുവരിയില്‍ നടക്കുന്ന ലോക കേരള സഭയ്ക്കു മുന്നോടിയായി വിവിധ മാധ്യമസ്ഥാപനങ്ങളിലെ പത്രാധിപര്‍മാരുമായുള്ള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി പദ്ധതി വിശദീകരിച്ചത്. വിദേശത്തും ഇതര സംസ്ഥാനങ്ങളിലുമുള്ള 177 മലയാളികളെ സഭയില്‍ അംഗങ്ങളാക്കും. വിവിധ മേഖലകളിലെ വിദഗ്ദ്ധര്‍, പ്രതിഭകള്‍ തുടങ്ങിയവര്‍ അംഗങ്ങളില്‍ ഉള്‍പ്പെടും.

വിദേശ മലയാളികളുടെ സംഘടനകളുടെ പ്രതിനിധികള്‍ക്കും പ്രാതിനിധ്യമുണ്ടാകും. ലോകത്തിന്റെ വിവിധ ഭൂഭാഗങ്ങളിലുള്ള പ്രവാസികളുടെ പ്രാതിനിധ്യവും സഭയില്‍ ഉറപ്പുവരുത്തും. സഭയുടെ നേതാവ് മുഖ്യമന്ത്രിയായിരിക്കും. പ്രതിപക്ഷ നേതാവ് ഉപ നേതാവാകും. ചീഫ് സെക്രട്ടറിയാണ് സെക്രട്ടറി ജനറല്‍. സ്പീക്കറുടെ നേതൃത്വത്തിലുള്ള പ്രസീഡിയമായിരിക്കും സഭ നിയന്ത്രിക്കുക.
ലോക കേരള സഭ സ്ഥിരം സഭയായിരിക്കും. രണ്ടു വര്‍ഷത്തിലൊരിക്കല്‍ യോഗം ചേരും. ജനുവരി 12, 13 തിയതികളില്‍ തിരുവനന്തപുരത്ത് ആദ്യ യോഗം ചേര്‍ന്നുകൊണ്ട് സഭയുടെ പ്രവര്‍ത്തനം ആരംഭിക്കും. യോഗം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സമാപനയോഗത്തില്‍ പ്രതിപക്ഷ നേതാവ് അധ്യക്ഷനായിരിക്കും.
പ്രവാസികളുടെ കൂട്ടായ്മ പ്രോത്സാഹിപ്പിക്കുക, അവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുക, കേരളത്തിന്റെ സാമൂഹിക സാമ്ബത്തിക സാങ്കേതിക പുരോഗതിക്ക് പ്രവാസികളുടെ അറിവും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തുക എന്നിവയാണ് സഭയുടെ ലക്ഷ്യങ്ങള്‍. സഭയില്‍ ഉണ്ടാകുന്ന തീരുമാനങ്ങള്‍ വിലമതിക്കപ്പെടുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്കി. സംരംഭത്തിന്റെ വിജയത്തിന് മാധ്യമങ്ങളുടെ സഹായസഹകരണങ്ങളും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗഹൃദസന്ദര്‍ശനത്തിന്റെയും ഇരുരാജ്യങ്ങളും തമ്മിലുള്ള സമുദ്രമേഖലാസഹകരണത്തിന്റെയും ഭാഗമായാണ്  (15 minutes ago)

ഓഹരി വിപണി നേട്ടത്തില്‍  (26 minutes ago)

മതേതരത്വവും ജനാധിപത്യവും നഷ്ടപ്പെട്ടാല്‍ ഇന്ത്യയെ നമുക്ക് നഷ്ടപ്പെടും; മതേതതര ജനാധിപത്യ ഇന്ത്യയെ മതരാഷ്ട്രമാക്കുക എന്ന അജണ്ടയോടുകൂടിയാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ  (33 minutes ago)

പ്രവാസി മലയാളി കുഴഞ്ഞുവീണ്  (47 minutes ago)

രണ്ടാമത്തെ വിദ്യാര്‍ഥിയുടെ മൃതദേഹവും കണ്ടെത്തി  (1 hour ago)

വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (1 hour ago)

നാലുവര്‍ഷ ബിരുദ പ്രവേശന പരീക്ഷക്ക്  (1 hour ago)

ഭരണഘടനാ തത്വങ്ങളും പൗരാവകാശങ്ങളും മോദി ഭരണകൂടം ലംഘിക്കുന്നു; ജാതി സെന്‍സസ് സമയബന്ധിതമായി നടപ്പിലാക്കണമെന്നും വനിതാ സംവരണ ബില്ലിന്റെ ഗതി ഇതിനുണ്ടാകരുതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എ  (1 hour ago)

'വേസ്റ്റ് കൊണ്ടിടരുതെന്ന് എല്ലാവരോടും പറഞ്ഞു; ഒരു മനുഷ്യനും കേട്ടില്ല; അത് തിന്നാൻ വന്ന പട്ടിയാണ് എന്റെ കുഞ്ഞിനെ കടിച്ചുകീറിയത്; ഞാൻ ഓടിച്ചുവിട്ട പട്ടി എന്റെ കൺമുന്നിൽവെച്ചാണ് കുഞ്ഞിനെ കടിച്ചുകീറിയത്  (1 hour ago)

. പവന് 160 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

അതിദരിദ്രരില്ലാത്ത നഗരസഭയായി നെടുമങ്ങാട് നഗരസഭ ; നെടുമങ്ങാട് നഗരസഭാ പരിധിയിൽ കഴിഞ്ഞ 9 വർഷത്തിനുള്ളിൽ നാലായിരം കുടുംബങ്ങൾക്കാണ് ലൈഫ് പദ്ധയിലൂടെ വീട് നൽകിയതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജ  (2 hours ago)

അരിയില്‍ ഷുക്കൂര്‍ കൊലക്കേസിന്റെ വിചാരണ ഇന്ന്...  (2 hours ago)

' ബിൻസിക്ക് അവിഹിതമെന്ന് സൂരജ് പറഞ്ഞിട്ടും നിർത്തിയില്ല.. നേഴ്സിന്റെ ഓഡിയോ പുറത്ത് കരണം പുകച്ച് ബിന്സിയുടെ സുഹൃത്ത്  (2 hours ago)

ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിനാണ് രാഷ്ട്രപതി എത്തുന്നത്...  (2 hours ago)

തെണ്ടിത്തിരിഞ്ഞ സൂരജിനെ ലക്ഷപ്രഭുവാക്കിയത് ബിൻസി ഓസ്ട്രേലിയയിലേക്കുള്ള മാറ്റത്തിൽ ബിൻസിയുടെ നെഞ്ചത് കയറി തീർത്തു..!  (2 hours ago)

Malayali Vartha Recommends