ഗർഭിണിക്ക് രക്തം നൽകാൻ കുവൈറ്റിലേക്ക് പറന്നെത്തി മലയാളി യുവാവ്

ഗര്‍ഭിണിയ്ക്ക് രക്തം നല്‍കാന്‍ ഖത്തറില്‍ നിന്നും കുവൈറ്റില്‍ പറന്നെത്തി രക്തം ദാനം ചെയ്ത് കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ യുവാവ് മാതൃകയായി. ഖത്തര്‍ പ്രവാസിയായ നിതീഷ് രഘുനാഥാണ് രക്തദാനം ചെയ്യാൻ എത്തിയത്. കുവൈറ്റിൽ പ്രസവശസ്ത്രക്രിയക്കു നിര്‍ദേശിക്കപ്പെട്ട കര്‍ണാടക സ്വദേശിക്കാണ് ബോംബെ ഗ്രൂപ്പ് എന്ന് അറിയപ്പെടുന്ന അപൂര്‍വ ഇനം രക്തം അത്യാവശ്യമായി വന്നത്. ലക്ഷത്തില്‍ നാലുപേരില്‍ മാത്രമാണ് ഈ അപൂര്‍വ രക്തഗ്രൂപ്പുള്ളത്.
ബോംബെ ഗ്രൂപ്പിലുള്ള രക്തം കുവൈറ്റില്‍ ലഭ്യമല്ലാതായതോടെയാണ് ബ്ലഡ് ഡോണേഴ്‌സ് കേരള-ഖത്തര്‍, കുവൈറ്റ് ചാപ്റ്റർ വിഷയത്തിൽ ഇടപെടുന്നത്. ബോംബെ ഗ്രൂപ്പിലുള്ള രക്തം തേടിയുള്ള സന്ദേശങ്ങൾ വാട്സപ്പ് ഗ്രൂപ്പുകളിൽ നിറഞ്ഞു. തുടർന്നുള്ള അന്വേഷണത്തിലാണ് ഖത്തറിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന നിതീഷിനെ കണ്ടെത്തിയത്. തുടർന്ന് കമ്പനിയുടെ അനുവാദത്തോടെ വ്യാഴാഴ്ച ഉച്ചയോടെ കുവൈറ്റിലെ ആശുപത്രിയിലെത്തി നിതീഷ് രക്തം നൽകി.
https://www.facebook.com/Malayalivartha