സുഷുമ്‌ന തകര്‍ന്ന് തളര്‍ന്ന നായ ശസ്ത്രക്രിയക്കു ശേഷം നടന്നു

ശരീരം തളര്‍ന്ന് എഴുന്നേല്‍ക്കാനാവാതെ കിടക്കുന്ന രോഗികള്‍ക്കു നടക്കാനാവുമെന്ന പ്രതീക്ഷ ഉണര്‍ത്തി ചൈനീസ് ശാസ്ത്രജ്ഞര്‍. നട്ടെല്ലിനു പരുക്കേറ്റു തളര്‍ന്ന നായയുടെ സുഷുമ്‌നാ നാഡിയിലെ തകരാര്‍ ശസ്ത്രക്രിയയിലൂടെ ഭേദമാക്കി അതിനെ നടക്കാനിടയാക്കിയതാണ് അവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നത്.
ചൈനീസ് അക്കാദമി ഓഫ് സയന്‍സസ് ജനറ്റിക്‌സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ ശസ്ത്രക്രിയയില്‍ പ്രോട്ടീനില്‍നിന്നു വികസിപ്പിച്ചെടുത്ത ഒരു ജൈവപദാര്‍ഥം ശസ്ത്രക്രിയയിലൂടെ നായയുടെ സുഷുമ്‌നയില്‍ മാറ്റിവയ്ക്കുകയാണ് ശാസ്ത്രജ്ഞര്‍ ചെയ്തത്. ഇപ്രകാരം സുഷുമ്‌നയിലെ നഷ്ടപ്പെട്ട മൂന്നു മില്ലിമീറ്റര്‍ ഭാഗമാണു പുതുതായി ഘടിപ്പിച്ചത്.
ഈ ശസ്ത്രക്രിയ സുഷുമ്‌നയില്‍ മാത്രമല്ല ചെയ്യാന്‍ കഴിയുന്നത്. മുഖത്തും ഇടുപ്പിലും നാഡികള്‍ക്കുണ്ടാകുന്ന ക്ഷതംമൂലം ചലനശേഷി നഷ്ടപ്പെട്ട എല്ലാ രോഗികള്‍ക്കും ഇതു പ്രയോജനം ചെയ്യുമെന്നാണു പ്രതീക്ഷിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha