നോട്ടില്‍ 786ന്റെ ഭാഗ്യം പരീക്ഷിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളുടെ ബഹളം

ഒരു ലക്ഷത്തിലേറെ രൂപയ്ക്ക് ഭോപ്പാലില്‍ വിറ്റുപോയ 786ല്‍ അവസാനിക്കുന്ന നമ്പറുള്ള നോട്ടിന്റെ പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും നോട്ട് പോസ്റ്റുകളുടെ പെരുമഴ. കേരളത്തിലും അലയൊലിയുണ്ടായപ്പോള്‍ നഗരസഭാംഗം പി.ടി.ഇല്യാസിനാണ് 786ല്‍ അവസാനിക്കുന്ന അവസാനിക്കുന്ന നമ്പറുള്ള നോട്ട് കിട്ടിയത്. കാനറ ബാങ്കില്‍നിന്ന് കഴിഞ്ഞദിവസം ഇല്യാസ് ചില്ലറ മാറിയെടുത്ത പ്പോഴാണ് പുതിയ സീരിയലിലെ നോട്ട് കിട്ടിയത്. ഒട്ടേറെപ്പേര്‍ പുണ്യസംഖ്യയായി കരുതുന്നതാണ് 786. നോട്ടും നാണയവും ശേഖരിക്കുന്നവര്‍ ഉള്‍പ്പെടെ ഏറെപ്പേര്‍ വലിയ 'ഓഫറുകളു'മായി സമീപിച്ചെങ്കിലും തല്‍ക്കാലം ഭാഗ്യനമ്പര്‍ കയ്യില്‍തന്നെ വയ്ക്കാമെന്നാണ് ഇല്യാസിന്റെ തീരുമാനം. എന്നാല്‍ ഫേസ്ബുക്കിലും മറ്റും 786ന്റെ ഭാഗ്യം പരീക്ഷിക്കാന്‍ ആവശ്യക്കാരെ തേടുന്ന പോസ്റ്റുകള്‍ സജീവമാണ്.
https://www.facebook.com/Malayalivartha