ജുവലറിയില്‍ നിന്നും മാല കവര്‍ന്നുകൊണ്ടോടാന്‍ ശ്രമിച്ച മോഷ്ടാവിന് കിടിലന്‍ പണി കിട്ടി!

എത്ര മിടുക്കന്മാരായ മോഷ്ടാക്കളാണെങ്കിലും ഒരിക്കലും രക്ഷപെടുവാന്‍ സാധിക്കാത്ത വിധം ചിലപ്പോഴൊക്കെ അവര്‍ കുടുങ്ങാറുണ്ട്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് അടുത്തിടെ തായ്‌ലന്‍ഡിലെ ഒരു ജൂവല്ലറിയില്‍ അരങ്ങേറിയത്.
ജൂവല്ലറിക്കുള്ളിലേക്ക് എത്തിയ ഒരു യുവാവിനെ ഉടമ മാല കാണിക്കുമ്പോള്‍ അദ്ദേഹം അത് വാങ്ങി കഴുത്തിലണിഞ്ഞ് അതിന്റെ ഭംഗി ആസ്വദിക്കുന്നതായി അഭിനയിക്കുന്നു. ആ സമയത്തൊന്നും മാല എടുത്തുകൊടുത്ത ഉടമ മുഖമുയര്‍ത്തി നോക്കുകപോലും ചെയ്യുന്നുണ്ടായിരുന്നില്ല.
എന്നാല്‍ മാല വാങ്ങാനെത്തിയ ആള്‍ അല്‍പ്പ നിമിഷങ്ങള്‍ക്കുള്ളില്‍ കഴുത്തില്‍ കിടക്കുന്ന മാലയുമായി അവിടെ നിന്നും പുറത്തേക്ക് ഓടി രക്ഷപെടുവാന്‍ ശ്രമിക്കുകയായിരുന്നു. ഉടമ നിന്ന സ്ഥാനത്ത് തന്നെ നിന്നതേയുള്ളൂ. മാലയും കഴുത്തിലണിഞ്ഞ് ഓടുന്ന മോഷ്ടാവിനെ പിന്‍തുടരാനൊന്നും ശ്രമിച്ചില്ല.
എന്നാല്‍ അതിവേഗത്തില്‍ ഓടി ചെന്ന് വാതില്‍ തുറന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോഴാണ് താന്‍ ശരിക്കും കുടുങ്ങിയെന്ന് മോഷ്ടാവിന് ബോധ്യമായത്. കാരണം മോഷ്ടാവ് ഓടി ചെന്ന് വാതില്‍ തുറക്കുവാന്‍ ശ്രമിച്ചപ്പോള്‍ വാതില്‍ ലോക്കായി കിടക്കുകയായിരുന്നു.
മാല വാങ്ങാനെത്തിയ ആളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഉടമ അവിടെ നിന്നുകൊണ്ട് തന്നെ വാതില്‍ ലോക്ക് ചെയ്തിരുന്നു. തനിക്ക് ഇനിയൊന്നും ചെയ്യുവാന്‍ സാധിക്കില്ലെന്ന് ബോധ്യമായ മോഷ്ടാവ് മാല കഴുത്തില്‍ നിന്നും ഊരി ഉടമയെ തിരികെ ഏല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് എത്തിയതിനു ശേഷമാണ് ജീവനക്കാരന്‍ വാതില്‍ തുറന്നത്. കടയിലെ സിസിടിവി കാമറയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്.
https://www.facebook.com/Malayalivartha