ജീവിതത്തില്‍ എന്തു പ്രഫഷന് തെരഞ്ഞെടുക്കണം... തനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം പ്രഫഷനാക്കാന്‍ മാരി തീരുമാനിച്ചു... ആളുകളെ ആലിംഗനം ചെയ്യുക എന്ന ജോലി സ്വീകരിച്ചു, ഒരുമണിക്കൂര്‍ കെട്ടിപ്പിക്കും; 6000 രൂപ നല്‍കണം!
ജീവിതത്തില്‍ എന്തു പ്രഫഷന് തെരഞ്ഞെടുക്കണം എന്ന ആശങ്കയിലായിരുന്നു മാരി എന്ന അമേരിക്കക്കാരി. എന്താണോ നിങ്ങള്‍ക്ക് ചെയ്യാന്‍ ഇഷ്ടം അതു ചെയ്യുക ഈ വാചകം മാരിയുടെ ജീവിതം മാറ്റി മറിച്ചു. അങ്ങനെ തനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം പ്രഫഷനായി തെരഞ്ഞെടുക്കാന്‍ മാരി തീരുമാനിച്ചു.
ആളുകളെ ആലിംഗനം ചെയ്യുക എന്ന ജോലിയായിരുന്നു അത്. ആളുകള്‍ പരസ്പരം കെട്ടിപ്പിടിക്കുമ്പോള്‍ അവരുടെ ശരീരം ഓക്സിറ്റോസിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കും. ഇത് മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും സന്തോഷം വര്‍ധിപ്പിക്കുന്നതിനും സഹായിക്കും. ഇത് മനസിലാക്കിയാണ് ആവശ്യമുള്ളവര്‍ക്ക് തന്റെ വക ആലിംഗനം മാരി വാഗ്ദാനം ചെയ്തു തുടങ്ങിയത്.
ആലിംഗനം ആവശ്യമുള്ളവര്‍ക്ക് മാരിയെ സമീപിക്കാം. മണിക്കൂറില്‍ 6000 രൂപയാണ് ഫീസ്. നിരവധിയാളുകളാണ് മാരിയുടെ ഈ സേവനം ഉപയോഗപ്പെടുത്തുന്നത്. ഇങ്ങനെ മാത്രം ഇവര്‍ പ്രതിവര്‍ഷം 28 ലക്ഷത്തിലധികം രൂപ സമ്പാദിക്കുന്നു.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഈ സേവനം ലഭ്യമാണ്. ഇതിനായി എത്തുന്നവര്‍ പൂര്‍ണമായും വസ്ത്രം ധരിച്ചിരിക്കണം എന്നതുമാത്രമാണ് ഒരു നിബന്ധന. ഒരു മണിക്കൂര്‍ മുതല്‍ നാല് മണിക്കൂര്‍വരെ ആലിംഗന സേവനം ലഭ്യമാണ്.
https://www.facebook.com/Malayalivartha