ഡൗണ്‍സ് സിന്‍ഡ്രോം ബാധിച്ച കേറ്റ് ഗ്രാന്‍ഡ്, കോസ്‌മെറ്റിക് കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡര്‍

ഡൗണ്‍സ് സിന്‍ഡ്രോം പോലുള്ള രോഗങ്ങള്‍ ബാധിച്ചവരെ സമൂഹം പാര്‍ശ്വവല്‍ക്കരിക്കാറാണ് പതിവ്. ചിലര്‍ തങ്ങളുടെ വൈകല്യങ്ങളെ മനക്കരുത്തു കൊണ്ട് തോല്‍പ്പിക്കും. ഇത്തരത്തിലുള്ള ഒരു പെണ്‍കുട്ടിയാണ് കേറ്റ് ഗ്രാന്‍ഡ് എന്ന 20-കാരി. സൗന്ദര്യ വര്‍ധക വസ്തുക്കളുടെ ബ്രാന്‍ഡായ ബെനഫിറ്റിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയിരിക്കുകയാണ് ഈ പെണ്‍കുട്ടി.
ഡൗണ്‍സ് സിന്‍ഡ്രോം ബാധിതയായ നോര്‍ത്ത് അയര്‍ലന്‍സ് സ്വദേശി മോഡലിങ് രംഗത്ത് ഞെട്ടിപ്പിക്കുന്ന മുന്നേറ്റമാണ് നടത്തിയത്. മോഡലിംഗ് രംഗത്തെ കേറ്റിന്റെ മുന്നേറ്റം ഡൗണ്‍സ് സിന്‍ഡ്രോം ബാധിച്ച നിരവധി പേര്‍ക്ക് പ്രോത്സാഹനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്നെപ്പോലെ ശബ്ദമുയര്‍ത്താന്‍ സാധിക്കാത്തവരുടെ ശബ്ദമാകാന്‍ കേറ്റിന് കഴിയുമെന്ന് അമ്മ ഡെയ്‌ഡ്രെ പറയുന്നു. ഒരു സൂപ്പര്‍ മോഡല്‍ ആവാനുള്ള യാത്രയിലാണ് അവളെന്നും അവളുടെ പരിമിതികള്‍ അതിന് തടസമാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ടീന്‍ അള്‍ട്ടിമേറ്റ് ബ്യൂട്ടി ഓഫ് ദി വേള്‍ഡിന്റെ വിജയിയാണ് കേറ്റ്. കൂടാതെ വിവിധ ഫാഷന്‍ ഷോകളിലും ടിവി ഷോയിലും ഇവര്‍ പങ്കെടുത്തിട്ടുണ്ട്. അടുത്തിടെയാണ് ബെനഫിറ്റ് കോസ്‌മെറ്റിക്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായി കേറ്റിനെ തെരഞ്ഞെടുത്തത്. അവരുടെ ഐലൈനര്‍ ഉപയോഗിച്ചു കൊണ്ടുള്ള കേറ്റിന്റെ ഒരു ചിത്രം ഇന്‍സ്റ്റഗ്രാം പേജില്‍ പ്രശംസ വാരിക്കൂട്ടിയതോടെയാണ് ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ തീരുമാനിക്കുന്നത്.
https://www.facebook.com/Malayalivartha


























