'നിങ്ങളുമിത് കഴിക്കൂ'; ഈ ടെലിബ്രാന്‍ഡ് ഷോ കണ്ടിട്ട് സോഷ്യല്‍മീഡിയ ചിരിച്ച് മരിക്കുന്നു!

വിവാഹത്തോട് അനുബന്ധിച്ച് പുറത്തിറക്കുന്ന 'സേവ് ദ് ഡേറ്റ്, പ്രീ വെഡ്ഡിംഗ്, പോസ്റ്റ് വെഡ്ഡിംഗ് വീഡിയോകള്‍' വ്യത്യസ്തമാക്കുവാന്‍ ഇപ്പോള്‍ എങ്ങും മത്സരമാണ്.
കാണുമ്പോള്‍ വളരെ രസകരമെന്ന് തോന്നുന്ന ഈ വീഡിയോകള്‍ക്കുള്ള ആശയങ്ങള്‍ കണ്ടെത്തുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഒരു 'സേവ് ദ് ഡേറ്റ് വീഡിയോ'യാണ് ഏറെ ചിരിയും കൈയടിയും നേടിയെടുക്കുന്നത്.
ടെലി ബ്രാന്‍ഡ് ഷോയ്ക്ക് സമാനമായി, വിവാഹം ചെയ്യേണ്ടതിന്റെ ആവശ്യവും അതിനു ശേഷം ആളുകളിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുമെല്ലാം വളരെ രസകരമായാണ് ഈ വീഡിയോയില്‍ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ 'നിങ്ങളുമിത് കഴിക്കൂ' എന്ന ഉപദേശവും നല്‍കുന്നുണ്ട്.
മഹേഷും നീതുവും തമ്മിലുള്ള വിവാഹത്തിനാണ് ഈ ടെലി ബ്രാന്‍ഡ് വിവാഹ-വിളി ഒരുക്കിയിരിക്കുന്നത്. സോഷ്യല്‍മീഡിയായില്‍ വൈറലായിമാറുന്ന വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
https://www.facebook.com/Malayalivartha


























