പെരുമ്പാമ്പ് വിഴുങ്ങിയ കോഴികളെ പാമ്പിന്റെ വയറില്‍ ചവിട്ടി പുറത്ത് ചാടിച്ച സംഭവത്തില്‍ ഹൈക്കോടതി വിശദീകരണം ചോദിച്ചു

കോഴിക്കൂട്ടില്‍ കയറി കോഴിയെ തിന്ന പെരുമ്പാമ്പിനെ പിടികൂടി വയറ്റില്‍ നിന്നു കോഴികളെ പുറത്തെടുത്ത സംഭവത്തില്‍ പാമ്പുപിടിത്ത വിദഗ്ദര്‍ അരമങ്ങാനത്തെ മുഹമ്മദിനെതിരെ കേസെടുക്കാത്തതിനു വനംവകുപ്പിനോട് ഹൈക്കോടതി വിശദീകരണം ചോദിച്ചു.
അനിമല്‍ ലീഗര്‍ ഫോഴ്‌സ് ഇന്റഗ്രേഷന്റെ ജനറല്‍ സെക്രട്ടറി എയ്ഞ്ചല്‍ നായര്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് കോടതി നോട്ടീസ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ചട്ടഞ്ചാലിലെ ഒരു വീട്ടില്‍ നിന്നു പാമ്പിനെ പിടികൂടി മുഹമ്മദ് കോഴികളെ പുറത്തെടുക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഇതാണ് പരാതിക്കിടയാക്കിയ സംഭവം. പാമ്പിനെ പിടികൂടിയ ശേഷം മുഹമ്മദ് വയറില്‍ ചവിട്ടി 2 കോഴികളെ പുറത്ത് ചാടിക്കുന്നതായിരുന്നു വീഡിയോ. സംഭവ സ്ഥലത്തുണ്ടായിരുന്ന ആരോ ഇത് പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. സംഭവത്തില്‍ മുഹമ്മദിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എയ്ഞ്ചല്‍ നായര്‍ അന്നു തന്നെ വനംവകുപ്പ്-വിജിലന്‍സിനു പരാതി നല്‍കിയിരുന്നു.
ഇക്കാര്യത്തില്‍ പരാതിക്കാരനില്‍ നിന്നു വനംവകുപ്പ് കൂടുതല്‍ വ്യക്തത തേടിയതല്ലാതെ തുടര്‍ നടപടികളൊന്നുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്. വനംവകുപ്പിനു ജില്ലയില്‍ പാമ്പ് പിടുത്തക്കാരില്ലാത്തതിനാല്‍ നാട്ടിലിറങ്ങുന്ന പാമ്പുകളെ പിടികൂടാന്‍ ഉപയോഗിക്കുന്ന താല്‍ക്കാലിക ജീവനക്കാരന്‍ കൂടിയാണ് മുഹമ്മദ്.
https://www.facebook.com/Malayalivartha


























