ഒരു സാധാരണ കോഴിമുട്ട കൊണ്ട് ടെലിവിഷനിലെ സൂപ്പര്‍ താരത്തെ തോല്‍പ്പിച്ച ഒരു 'കോഴി'!

അമേരിക്കയിലെ പ്രശസ്തയായ ടെലിവിഷന്‍ താരമാണ് കെയ്ല്‍ ജെന്നര്‍. കെയ്ല്‍ പോസ്റ്റ് ചെയ്ത തന്റെ മകളുടെ ചിത്രമായിരുന്നു രണ്ടാഴ്ച മുമ്പുവരെ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും അധികം ലൈക്കുകള്‍ നേടിയ ചിത്രം . എന്നാല്‍ കെയ്‌ലിന് ഇപ്പോള്‍ ഈ റിക്കാര്‍ഡ് നഷ്ടമായിരിക്കുകയാണ്. അതും വെറുമൊരു കോഴിമുട്ട കാരണം!
വേള്‍ഡ് റിക്കാര്‍ഡ് എന്ന അജ്ഞാത അക്കൗണ്ടില്‍നിന്നാണ് ഈ കോഴി മുട്ടയുടെ ചിത്രം പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. വരൂ നമുക്ക് ഒരുമിച്ച് ഒരു ലോക റിക്കാര്‍ഡ് ഉണ്ടാക്കാം, ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ലൈക്കുകള്‍ നേടാം എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്.
കൂട്ടത്തില്‍ ലോകത്തില്‍ ഏറ്റവും വൈറലായിട്ടുളള കുറച്ച് വെബ്‌സൈറ്റുകളെ ടാഗ് ചെയ്യുകയും ചെയ്തു. അതോടെ കൂടുതല്‍ ആളുകളിലേക്ക് ഈ പോസ്റ്റ് എത്തി. 10 ദിവസത്തിനുള്ളില്‍ മുട്ട പോസ്റ്റ് 230 ലക്ഷം ലൈക്കുകള്‍ നേടി. അതോടെ 180 ലക്ഷം ലൈക്കുകള്‍ എന്ന കെയ്ല്‍ ജെന്നറുടെ റിക്കാര്‍ഡ് ചരിത്രമായി.
ഈ മുട്ടയുടെ ചിത്രം പോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള അക്കൗണ്ടില്‍നിന്ന് ഇതിനുമുമ്പ് പോസ്റ്റുകളൊന്നും ഉണ്ടായിട്ടില്ല. അക്കൗണ്ടിന്റെ ഉടമ താന്‍ ബ്രിട്ടണിലുള്ള ഒരു കോഴിയാണെന്നും ഹെന്റിറ്റ എന്നാണ് പേരുമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുജീന്‍ എന്നാണ് ഈ റിക്കാര്‍ഡ് മുട്ടയ്ക്ക് പേരിട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha


























