പിറന്നാള്‍ ആഘോഷിക്കാന്‍ കത്തി കൊണ്ട് കേക്ക് മുറിക്കുന്നതൊക്കെ ഔട്ട് ഓഫ് ഫാഷനായി, ഇതാ ഒരു വേറിട്ട പിറന്നാള്‍ ആഘോഷം!

കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്നത് ഒക്കെ സാധാരണമായിപ്പോയി എന്നു തോന്നിയ ഒരു യുവാവ് പിറന്നാള്‍ ആഘോഷിച്ചത് എങ്ങനെയെന്നോ?
കേക്കിലേക്ക് നിറയൊഴിച്ചാണ് പിറന്നാള്‍ ആഘോഷിച്ചത്. ആ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
റോഡ് സൈഡില്‍ വച്ചിരിക്കുന്ന കേക്കിനു സമീപം കുറച്ചാള്‍ക്കാര്‍ നില്‍ക്കുന്നതാണ് വീഡിയോയിലാദ്യം.
അല്‍പ്പ സമയത്തിനു ശേഷം കൂട്ടത്തിലൊരാള്‍ കൈയിലിരുന്ന തോക്കില്‍ നിന്നും കേക്കിലേക്ക് നിറയൊഴിക്കുന്നതാണ് വീഡിയോയിലുള്ളത്.
ഉത്തര്‍പ്രദേശിലെ മീററ്റില്‍ നടന്ന സംഭവമാണിതെന്ന രീതിയിലാണ് ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
എന്നാല്‍ സംഭവം ശ്രദ്ധയില്‍പ്പെട്ട പോലീസുദ്യോഗസ്ഥര്‍ ഇത് നിഷേധിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























