ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാത്ത ജീവനക്കാരെ റോഡിലൂടെ മുട്ടിലിഴയിച്ച് ചൈനീസ് തൊഴിലുടമ

ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാതിരുന്ന ജീവനക്കാരെ റോഡിലൂടെ മുട്ടിലിഴയിച്ചു തൊഴിലുടമ. ചൈനയിലെ ഒരു കമ്പനിയിലെ ജീവനക്കാര്‍ക്കാണ് ഈ ദുരനുഭവമുണ്ടായത്.
ഇവരെ ഏല്‍പ്പിച്ചിരുന്ന വാര്‍ഷിക ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാതിരുന്നതിനാണ് ഇത്രയും ക്രൂരമായ ശിക്ഷ നല്‍കിയത്. തിരക്കേറിയ റോഡില്‍ വാഹനങ്ങള്‍ക്കിടയില്‍ക്കൂടി ഇവര്‍ മുട്ടിലിഴഞ്ഞ് പോകുന്നതിന്റെ ദയനീയമായ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.
മുട്ടിലിഴഞ്ഞ് പോകുന്ന നിരവധി ജീവനക്കാരെ നയിച്ച് മുന്‍പില്‍ രണ്ടുപേര്‍ നടന്നു നീങ്ങുന്നതും വീഡിയോയില്‍ വ്യക്തമാണ്. അതിലൊരാളുടെ കൈയില്‍ ഒരു കൊടിയുമുണ്ട്. തുടര്‍ന്ന് പോലീസ് ഇടപെട്ടാണ് ഇവരെ ശിക്ഷയില്‍ നിന്നും മോചിപ്പിച്ചത്.
ഇവര്‍ റോഡില്‍ കൂടി ഇഴയുന്നത് കണ്ട് കാര്യമറിയാതെ യാത്രികരെല്ലാം സ്തംഭിച്ചു പോയിരുന്നു. ഈ സംഭവം ഏറെ ചര്‍ച്ചാവിഷയമായതിനെ തുടര്‍ന്ന് കമ്പനി താത്ക്കാലികമായി പൂട്ടിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ ചൈനയില്‍ ഇത്തരം സംഭവങ്ങള്‍ ഇതാദ്യമായല്ല നടക്കുന്നത്. ഇതിനു മുന്‍പ് ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാത്ത ജീവനക്കാരുടെ മുഖത്ത് ഒരാള്‍ അടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഏറെ വൈറലായി മാറിയിരുന്നു.
https://www.facebook.com/Malayalivartha


























