ഏറ്റവും ഭാരം കുറഞ്ഞ ശിശു ജീവിതത്തിലേയ്ക്ക്

ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും കുറഞ്ഞ ഭാരവുമായി ജനിച്ച ആണ്‍കുഞ്ഞ് പൂര്‍ണ ആരോഗ്യവാനായി ആശുപത്രി വിട്ടു.
ടോക്കിയോയിലെ കെയിയോ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ഓഗസ്റ്റില്‍ ജനിച്ച കുഞ്ഞിന് 268 ഗ്രാം മാത്രമായിരുന്നു ഭാരം. കൈവെള്ളയില്‍ ഒതുങ്ങുന്ന വലിപ്പവും. ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞെന്ന് ഇവന്‍ വിശേഷിപ്പിക്കപ്പെട്ടു.
ഗര്‍ഭം 24 ആഴ്ച മാത്രമെത്തിയപ്പോഴായിരുന്നു (ഏകദേശം 6 മാസം) പ്രസവം. കഴിഞ്ഞയാഴ്ചവരെ തീവ്രപരിചണ വിഭാഗത്തിലായിരുന്നു. ആശുപത്രി വിടുമ്പോള്‍ ഭാരം 3.2 കിലോഗ്രാമായി ഉയര്‍ന്നു.

274 ഗ്രാം ഭാരവുമായി ജര്‍മനിയില്‍ ജനിച്ച ആണ്‍കുഞ്ഞിന്റെ റിക്കാര്‍ഡാണ് ഇവന്‍ തകര്‍ത്തത്. ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ പെണ്‍കുഞ്ഞിന്റെ ജനനവും ജര്‍മനിയിലായിരുന്നു.
2015- ല്‍ 252 ഗ്രാം ഭാരവുമായി ജനിച്ച പെണ്‍കുഞ്ഞ് വെല്ലുവിളികളെ മറികടന്ന് ജീവിതത്തിലേക്കു തിരിച്ചുവന്നിരുന്നു.
https://www.facebook.com/Malayalivartha



























