ജമ്മു കാശ്മീരിലും ഹരിയാനയിലും നേരിയ ഭൂചലനം

ജമ്മു കാശ്മീരിലും ഹരിയാനയിലും നേരിയ ഭൂചലനം. ഇന്നു പുലര്‍ച്ചെയാണ് ഇരു സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കാശ്മീരില്‍ പുലര്‍ച്ചെ 5.15ന് റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇതിനു പിന്നാലെ 5.43നാണ് ഹരിയാനയിലെ ഝജ്ജറില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
"
https://www.facebook.com/Malayalivartha


























