ചര്‍ച്ചകള്‍ക്കൊടുവില്‍ വിജയ് അധികാരത്തിലേക്ക്

അടുത്ത മുഖ്യമന്ത്രി ആര്, രാഷ്ട്രപതി ഭരണം വരുമോ എന്നിങ്ങനെ കഴിഞ്ഞ നാല് ദിവസമായി ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം കാത്തിരിക്കുകയാണ് തമിഴകം. ഇപ്പോള്‍ പുറത്തുവരുന്ന വിവരം അനുസരിച്ച് വിജയ്ക്ക് ഉപാധികളില്ലാതെ പിന്തുണ നല്‍കി സിപിഐ സിപിഎം. സിപിഐ തയ്യാറാക്കിയ കത്തില്‍ ഉപാധികള്‍ ഇല്ലാത്ത പിന്തുണ എന്നാണ് പരാമര്‍ശിച്ചിട്ടുള്ളത്. മതേതര, സുസ്ഥിര, ജനാധിപത്യ ഭരണത്തിന് പിന്തുണയെന്നാണ് കത്തില്‍ പറയുന്നത്. ഇതോടെ തമിഴ്‌നാട്ടില്‍ വിജയ് മുഖ്യമന്ത്രി സ്ഥാനത്ത് എത്തുകയാണ്.
ടിവികെയ്ക്ക് പിന്തുണ നല്‍കാന്‍ ഇടതു പാര്‍ട്ടികള്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇടതു പാര്‍ട്ടികള്‍ക്ക് തൊഴില്‍ വകുപ്പ് നല്‍കാമെന്ന ധാരണയില്‍ ടിവികെ നേതാക്കള്‍ എത്തി. ഇതോടെ 116 എന്ന സംഖ്യയിലേക്ക് ടിവികെ എത്തി. വിസികെയുടെ രണ്ട് എംഎല്‍എമാരുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ കേവല ഭൂരിപക്ഷമാകും. വിസികെ നേതാവ് തിരുമാവളവനും മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട്. വിജയ് ഇന്ന് വീണ്ടും ഗവര്‍ണറെ കാണാന്‍ ലോക്ഭവനില്‍ എത്തും.
നേരത്തെ വിജയ്ക്ക് ഭൂരിപക്ഷമില്ലെന്ന് ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയത് വെല്ലുവിളിയായിരുന്നു. അതേസമയം ടി വി കെയ്ക്ക് കേവല ഭൂരിപക്ഷമില്ലെന്നും 118 എംഎല്‍എമാരുടെ പിന്തുണയില്ലാതെ സ്ഥിരതയുള്ള സര്‍ക്കാര്‍ എങ്ങനെ സാധ്യമാകുമെന്നുമാണ് രാജേന്ദ്ര അര്‍ലേക്കര്‍ ചോദിച്ചത്. വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കില്‍ ഡി എം കെ പിന്തുണയോടെ എ ഐ എ ഡി എം കെ സര്‍ക്കാരിനുള്ള ചര്‍ച്ചകളും സജീവമായിരുന്നു.
കോണ്‍ഗ്രസിന് പിന്നാലെ സി പി എം, സി പി ഐ പാര്‍ട്ടികളുടെ പിന്തുണയും ഉറപ്പാക്കാന്‍ ടിവികെയ്ക്ക് കഴിഞ്ഞെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. വിസികെ കൂടി അനുകൂല തീരുമാനം എടുത്താല്‍ 118 എന്ന മാന്ത്രിക സംഖ്യ തൊടാന്‍ ടിവികെയ്ക്ക് കഴിയും. 4 പാര്‍ട്ടികള്‍ക്കും മന്ത്രിസ്ഥാനവും എന്‍ ഡി എ കക്ഷികളുമായി ബന്ധമുണ്ടാവില്ലെന്ന ഉറപ്പും ടിവികെ നേതാക്കള്‍ നല്‍കും. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.
https://www.facebook.com/Malayalivartha























