Widgets Magazine 

05
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തുലാമഴ വീണ്ടും ശക്തിപ്രാപിക്കുന്നു...ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..


നാലു പ്രതികൾ ചേർന്ന് തയ്യാറാക്കിയ പ്ലാൻ..ഒരുമണിക്കൂറോളം അഭിരാം ക്രൂരമായ മർദ്ദനത്തിന് ഇരയായി.. കൂട്ടുകാരനെ അവസാനമായി കാണാനെത്തിയ സഹപാഠികൾക്കും കണ്ണീരടക്കാനായില്ല...


15-ാം വയസിൽ അപൂർവ നേട്ടം, പക്ഷേ അൽപം നേരത്തെയായെന്ന് സച്ചിൻ; വൈഭവ് സൂര്യവംശിയുടെ സ്ഥാനക്കയറ്റത്തിൽ വിയോജിപ്പ്


ഇതരസംസ്ഥാന തൊഴിലാളികളെ തിരിച്ചുവിളിച്ച് പശ്ചിമബംഗാൾ സർക്കാർ, തിരിച്ചുപോയാൽ കേരളത്തിൽ തൊഴിൽ പ്രതിസന്ധി‌


വിമർശനങ്ങൾക്കിടയിലും തന്റെ നിലപാടിൽ ഉറച്ച് നസ്രിയ

15-ാം വയസിൽ അപൂർവ നേട്ടം, പക്ഷേ അൽപം നേരത്തെയായെന്ന് സച്ചിൻ; വൈഭവ് സൂര്യവംശിയുടെ സ്ഥാനക്കയറ്റത്തിൽ വിയോജിപ്പ്

05 NOVEMBER 2026 03:26 PM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര... ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 186 റണ്‍സ് വിജയലക്ഷ്യം

സ്വകാര്യ ചിത്രങ്ങളും ചാറ്റുകളും വൈറൽ! ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്ത്?

ഐപിഎല്ലിൽ വമ്പൻ ട്വിസ്റ്റ്; ഹാർദിക് പാണ്ഡ്യ മുംബയ് വിടുന്നു, പകരമെത്തുന്നത് ട്വന്റി20യിലെ വിക്കറ്റ് വേട്ടക്കാരൻ

ഖത്തറിലെ ദോഹയിൽ നവംബർ 19 മുതൽ 29 വരെ നടക്കുന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മെൻസ് റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പിനുള്ള ഇന്ത്യ എ ടീമിനെ തിലക് വർമ നയിക്കും...

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍...

പതിനഞ്ചാം വയസിൽ തന്നെ ഇന്ത്യൻ ക്രിക്കറ്റിൽ വലിയ താരമായി വളർന്ന വൈഭവ് സൂര്യവംശിക്ക് ലഭിച്ച അപൂർവ അംഗീകാരത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റനായി വൈഭവിനെ നിയമിച്ച തീരുമാനമാണ് സച്ചിൻ ചോദ്യം ചെയ്തത്. റെഡിറ്റിൽ ആരാധകരുമായി നടത്തിയ ചോദ്യോത്തര പരിപാടിയിലാണ് സച്ചിൻ തന്റെ നിലപാട് വ്യക്തമാക്കിയത്. പതിനഞ്ചാം വയസിൽ തന്നെ ഇത്ര വലിയ ഉത്തരവാദിത്തം നൽകുന്നത് അൽപം നേരത്തെയായിപ്പോയെന്നാണ് സച്ചിന്റെ അഭിപ്രായം. റെഡ് ബോൾ ക്രിക്കറ്റിൽ കൂടുതൽ മത്സരങ്ങൾ കളിച്ച് അനുഭവസമ്പത്ത് നേടാൻ വൈഭവിന് അവസരം നൽകണമെന്നും ഓരോ ഘട്ടവും പിന്നിട്ട് ക്രമേണ മുന്നോട്ടുപോകുന്നതാണ് ഉചിതമെന്നും സച്ചിൻ പറഞ്ഞു.

ദുലീപ് ട്രോഫിക്ക് മുമ്പ് ബിഹാറിനായി വെറും എട്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ മാത്രമാണ് വൈഭവ് കളിച്ചിരുന്നത്. എന്നിട്ടും നൂറിലധികം ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച പരിചയമുള്ള അഭിമന്യു ഈശ്വറിനെപ്പോലുള്ള സീനിയർ താരങ്ങളെ മറികടന്നാണ് ഇഷാൻ കിഷന്റെ വൈസ് ക്യാപ്റ്റനായി വൈഭവിനെ നിയമിച്ചത്. ഈ തീരുമാനം നേരത്തെയും ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരുന്നു. ടൂർണമെന്റിനിടെ ഇഷാൻ കിഷന് പരിക്കേറ്റപ്പോൾ ടീമിന്റെ നായകസ്ഥാനവും വൈഭവിന് ഏറ്റെടുക്കേണ്ടിവന്നു. ഐപിഎല്ലിലെ തകർപ്പൻ പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടിയ താരം ഇന്ത്യൻ ടി20 ടീമിലും ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ കഴിവും പ്രതിഭയും അംഗീകരിക്കുമ്പോഴും നേതൃത്വത്തിലേക്ക് ഇത്ര വേഗത്തിൽ ഉയർത്തേണ്ടതില്ലെന്നാണ് സച്ചിന്റെ നിലപാട്. യുവതാരത്തിന് കൂടുതൽ മത്സരപരിചയവും വളരാനുള്ള സമയവുമാണ് നൽകേണ്ടതെന്ന സച്ചിന്റെ ഉപദേശം ക്രിക്കറ്റ് ലോകത്ത് പുതിയ ചർച്ചയ്ക്ക് വഴിതുറക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAIN ALERT ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത  (9 minutes ago)

Thiruvananthapuram കാമുകിയുമായി എല്ലാം ഷെയർ ചെയ്ത് ഉമർ  (12 minutes ago)

ചേരാനല്ലൂര്‍ വാഹനാപകടം:പ്രോസിക്യൂഷന് കനത്ത തിരിച്ചടി  (23 minutes ago)

ഹോര്‍മുസ് കടലിടുക്കിലുണ്ടായ സ്‌ഫോടനത്തില്‍ നാല് എണ്ണക്കപ്പലുകള്‍ക്ക് തീപിടിച്ചു  (40 minutes ago)

പാങ്ങപ്പാറ അഭിറാം കൊലപാതകം: ഒന്നാം പ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റില്‍  (55 minutes ago)

15-ാം വയസിൽ അപൂർവ നേട്ടം, പക്ഷേ അൽപം നേരത്തെയായെന്ന് സച്ചിൻ; വൈഭവ് സൂര്യവംശിയുടെ സ്ഥാനക്കയറ്റത്തിൽ വിയോജിപ്പ്  (1 hour ago)

ചേര്‍ത്തല താലൂക്ക് ഓഫീസ് സീലിങ് തകര്‍ന്നുവീണ് അപകടം  (1 hour ago)

വിമർശനങ്ങൾക്കിടയിലും തന്റെ നിലപാടിൽ ഉറച്ച് നസ്രിയ  (1 hour ago)

കട്ടപ്പനയില്‍ നവജാത ശിശുവിനെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍  (1 hour ago)

ഇനി അറിഞ്ഞില്ലെന്ന് പറയരുത്... കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയെപ്പറ്റിയുള്ള പ്രചരണം തെറ്റ്  (1 hour ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

ഡല്‍ഹിയില്‍ നിര്‍മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകര്‍ന്നുവീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

പ്രഥമ ജോൺസൺ അവാർഡ് കെ.എസ്. ചിത്രയ്ക്ക്  (1 hour ago)

കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഭാഷാവിഷയങ്ങൾ ഒഴികെയുള്ള വിവിധ ഡിഗ്രി, പി.ജി. പരീക്ഷകൾ മലയാളത്തിലും എഴുതാൻ അനുമതി നൽകി സർവകലാശാല  (1 hour ago)

അന്ന് മമിതയെ വേണ്ടെന്ന് പറഞ്ഞ നിര്‍മാതാവിന് ഇന്ന് ആ തീരുമാനം ഓര്‍ത്ത് ഖേദം തോന്നുന്നുണ്ടാകാമെന്ന് കമല്‍  (2 hours ago)

Malayali Vartha Recommends