കേന്ദ്ര പ്രതിരോധമന്ത്രാലയത്തിനുകീഴിലുള്ള സൈനിക് സ്കൂളുകളിലെ ആറ്, ഒൻപത് ക്ലാസുകളിലെ 2027-’28 അധ്യയനവർഷത്തെ പ്രവേശനത്തിന് അപേക്ഷിക്കാം... പരീക്ഷ ജനുവരി 31-ന്

കേന്ദ്ര പ്രതിരോധമന്ത്രാലയത്തിനുകീഴിലുള്ള സൈനിക് സ്കൂളുകളിലെ ആറ്, ഒൻപത് ക്ലാസുകളിലെ 2027-’28 അധ്യയനവർഷത്തെ പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ്. നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ഓൾ ഇന്ത്യ സൈനിക് സ്കൂൾസ് എൻട്രൻസ് എക്സാമിനേഷൻ (എ.ഐ.എസ്.എസ്.ഇ.ഇ.) വഴിയാണ് പ്രവേശനം. പരീക്ഷ ജനുവരി 31-ന്.
യോഗ്യത
2027 മാർച്ച് 31 അടിസ്ഥാനമാക്കി പ്രായപരിധിയും അക്കാദമിക് യോഗ്യതയും നേടിയിരിക്കണം.
ആറാം ക്ലാസ് പ്രവേശനം: 2027 മാർച്ച് 31-ന് 10-നും 12-നും ഇടയിൽ പ്രായമുള്ളവരായിരിക്കണം (2015 ഏപ്രിൽ ഒന്നിനും 2017 മാർച്ച് 31-നും ഇടയിൽ ജനിച്ചവരായിരിക്കണം. രണ്ടുതീയതിയും ഉൾപ്പെടെ). ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. അംഗീകൃത സ്കൂളിൽ അഞ്ചാംക്ലാസ് പാസായവരോ അല്ലെങ്കിൽ നിലവിൽ അഞ്ചാംക്ലാസിൽ പഠിക്കുന്നവരോ ആകണം.
ഒൻപതാം ക്ലാസ് പ്രവേശനം
: 2027 മാർച്ച് 31-ന് 13-നും 15-നും ഇടയിൽ പ്രായമുള്ളവരായിരിക്കണം (2012 ഏപ്രിൽ ഒന്നിനും 2014 മാർച്ച് 31-നും ഇടയിൽ ജനിച്ചവരായിരിക്കണം. രണ്ടുതീയതിയും ഉൾപ്പെടെ). ഒഴിവുകൾക്ക് വിധേയമായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇതിലേക്ക് അപേക്ഷിക്കാൻ അവസരമുണ്ട്. പ്രവേശനസമയത്ത് അംഗീകൃത സ്കൂളിൽനിന്ന് എട്ടാംക്ലാസ് പരീക്ഷ പാസായിരിക്കണം എന്നതാണ് അക്കാദമിക് യോഗ്യത.
അപേക്ഷ
exams.nta.nic.in/sainik-school-society/ വഴി ഡിസംബർ രണ്ടുവരെ അപേക്ഷിക്കാം. 500 രൂപ ലേറ്റ് ഫീസോടെ മൂന്നുമുതൽ ആറ് വരെയും അപേക്ഷിക്കാം. അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ ഏഴുമുതൽ ഒൻപതുവരെയാണ് അവസരം.
https://www.facebook.com/Malayalivartha
























