ചേരാനല്ലൂര്‍ വാഹനാപകടം:പ്രോസിക്യൂഷന് കനത്ത തിരിച്ചടി

ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍നിന്ന് പ്രോസിക്യൂഷന് തിരിച്ചടി. 17കാരന്റെ ജാമ്യം റദ്ദാക്കില്ലെന്ന് കോടതി അറിയിച്ചു. മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും പ്രോസിക്യൂഷനും നല്‍കിയ അപ്പീലുകള്‍ കോടതി തള്ളി.
'ഈ വിധി എന്റെ നെഞ്ചില്‍ കുത്തുന്നതുപോലെയാണ്,' എന്നാണ് ജയബാലകൃഷ്ണന്റെ മകള്‍ പ്രതികരിച്ചത്. 'നാളെ എന്റെ അച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാകും. ഞങ്ങളുടെ കുടുംബത്തിന് എന്തെങ്കിലും നീതി ലഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍, അത് സംഭവിച്ചില്ല,' അവര്‍ പറഞ്ഞു. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനും കുടുംബം തീരുമാനിച്ചിട്ടുണ്ട്. സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും തോറ്റ് പിന്‍മാറുമെന്ന് ആരും കരുതേണ്ടെന്നും സെഷന്‍സ് കോടതിയുടെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഭദ്ര പ്രതികരിച്ചു.
രൂക്ഷ വിമര്‍ശനങ്ങളാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. ഗുരുതര കുറ്റമല്ലെങ്കില്‍ ജുവനൈലിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ല. നിയമം അറിയില്ലെങ്കില്‍ പഠിച്ചിട്ട് പോയാല്‍ മതിയെന്നും കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞു.
ആരുടെയെങ്കിലും ഭാഗത്ത് നിന്ന് സമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ അതിന് വഴങ്ങുന്ന രീതിയിലേക്ക് പോലീസെത്തിയെന്ന വിമര്‍ശനവും കോടതിയുടെ ഭാഗത്ത്‌നിന്നുണ്ടായി. നേരത്തെ പതിനേഴുകാരന്റെ പിതാവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഈ ഘട്ടത്തിലും സര്‍ക്കാരിനും പ്രോസിക്യൂഷനും വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. പ്രതിയായ ജഡ്ജിയെ എന്തിനാണ് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു.
ജഡ്ജിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് രണ്ടു തവണയായി ആറു മണിക്കൂറിലധികം സമയം ജഡ്ജിയെ ചോദ്യം ചെയ്തിട്ടുള്ളതാണ്. ആവശ്യപ്പെടുമ്പോഴെല്ലാം ചോദ്യം ചെയ്യലിന് ജഡ്ജി ഹാജരാകുകയും ചെയ്യും. അങ്ങനെയിരിക്കെ എന്തിനാണ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന ആവശ്യം സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നതെന്ന് ഹൈക്കോടതി ആരാഞ്ഞു.
https://www.facebook.com/Malayalivartha


























