ങാ...ഇത്രയൊക്കെ ഞാന്‍ ക്ഷമിച്ചു, ഇനിയും എന്നെ ശല്യപ്പെടുത്തിയാല്‍... പ്രധാനമന്ത്രി ആണെന്നൊന്നും ഞാന്‍ നോക്കില്ലെന്ന് മോഡിയുടെ 'അഡോറബിള്‍ യംഗ് ഫ്രണ്ട്'!

ചെവിയില്‍ പിടിച്ച് തന്നെ കൊഞ്ചിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈ തട്ടിത്തെറുപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു കുഞ്ഞിന്റെ രസകരമായ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ കൈയടി നേടുന്നു.
ബാലാകോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തരമായി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ പങ്കെടുക്കുവാനായി ഡല്‍ഹിയിലേക്കു പോകുവാനാണ് നരേന്ദ്രമോദി മെട്രോയില്‍ കയറിയത്. മോദി ഇരുന്ന സ്ഥലത്ത് സെല്‍ഫി എടുക്കാന്‍ കൈയില്‍ കുഞ്ഞുമായി ഒരാള്‍ എത്തിയിരുന്നു.
എന്നാല്‍ സെല്‍ഫിക്കു പകരം അടുത്തിരുന്നയാളുടെ കൈയിലെ കുഞ്ഞിലായി മോദിയുടെ ശ്രദ്ധ മുഴുവന്‍. തുടര്‍ന്ന് മോദി, കുട്ടിയെ ചെവിയില്‍ പിടിച്ച് കൊഞ്ചിക്കാന്‍ തുടങ്ങി.
കുട്ടിയുടെ ചെവിയില്‍ മോദി പിടിക്കുമ്പോള്‍ അത് തട്ടിത്തെറുപ്പിക്കാന്‍ ശ്രമിക്കുകയാണ് ഈ കുട്ടിക്കുറുമ്പന്‍. മാത്രമല്ല കുട്ടി അദ്ദേഹത്തെ നാക്ക് നീട്ടി കാണിക്കുന്നതും വീഡിയോയില്‍ കാണാം.
'മൈ അഡോറബിള്‍ യംഗ് ഫ്രണ്ട്' എന്ന അടിക്കുറിപ്പോടെ മോദി തന്നെയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. പതിനായിരക്കണക്കിനാളുകളാണ് ഈ വീഡിയോ കണ്ടത്.
https://www.facebook.com/Malayalivartha


























