വീല്‍ചെയറിലാണെങ്കിലും സാഹസികതയ്ക്ക് കുറവൊന്നുമില്ല... ട്രക്കിന്റെ പുറകില്‍ പിടിച്ച് ഒരു വീല്‍ചെയര്‍ സവാരി!

തിരക്കേറിയ റോഡില്‍ കൂടി സാമാന്യം നല്ല വേഗത്തില്‍ പോകുന്ന ട്രക്കിനു പുറകുവശത്തെ കമ്പിയില്‍ പിടിച്ച് വീല്‍ ചെയറിലിരിക്കുന്ന ഒരാള്‍ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ അമ്പരപ്പുളവാക്കുന്നു.
സൗത്ത് ആഫ്രിക്കയിലെ പ്രിട്ടോറിയയിലാണ് സംഭവം നടന്നത്. 60 മുതല്‍ 70 കിലോമീറ്റര്‍ വേഗതയിലായിരുന്നു ട്രക്ക് സഞ്ചരിച്ചിരുന്നത്.
അല്‍പ്പ സമയത്തെ സഞ്ചാരത്തിനു ശേഷം തനിക്ക് പോകേണ്ട സ്ഥലമെത്തിയപ്പോള്‍ വീല്‍ ചെയര്‍ സഞ്ചാരി ട്രക്കില്‍ നിന്നും വിദഗ്ധമായി പിടിവിട്ടുമാറുകയും ചെയ്തു.
പുറകെ വന്ന കാറിലെ യാത്രികരാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്ക് അമ്പരപ്പ് കലര്‍ന്ന അഭിപ്രായമാണ് ഏവരും പങ്കുവയ്ക്കുന്നത്.
https://www.facebook.com/Malayalivartha



























