കാമുകിയുടെ പ്രതികാരത്തില്‍ തകര്‍ന്നത് ഇരുപതുകോടിയുടെ കാര്‍

കാമുകിയുടെ രോഷത്തിന് വലിയ വിലയാണ് ഈ കാമുകന് കൊടുക്കേണ്ടി വന്നത്. തന്നെ പറ്റിച്ച കാമുകന് 20 കോടിയുടെ പണിയാണ് കാമുകി കൊടുത്തത്. ഇതിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യല്‍ ലോകത്ത് വൈറലായിരുന്നു.
കാമുകന്റെ ഇരുപതുകോടിയുടെ ബുഗാട്ടി ഷിറോണ്‍ കാമുകി തകര്‍ത്തത് സോഷ്യല്‍ ലോകത്ത് ചര്‍ച്ചാവിഷയമായപ്പോള്‍ ഈ വിഡിയോ വ്യാജമാണെന്ന വാദവുമായി ഒട്ടേറേപേരാണ് രംഗത്തെത്തിയിരിക്കുന്നത്.
ഹൈഹീല്‍ ചെരുപ്പുകൊണ്ട് തകര്‍ത്ത വീന്റ്ഷീല്‍ഡും കാറിന്റെ ബോഡിയിലാകെ കറുത്ത പെയിന്റില്‍ ചതിയന്‍ എന്ന എഴുത്തിയിരിക്കുന്നതും പ്രചരിച്ച ചിത്രത്തില്‍ കാണാമായിരുന്നു.
എന്നാല്‍ ഇത് വ്യാജമാണെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. ഹൈഹീല്‍ ചെരുപ്പിന് അടിച്ചാല്‍ പൊട്ടുന്ന വിന്‍ഡ് ഷീല്‍ഡല്ല ഷിറോണിന്റേതെന്നും ഇനി അഥവാ പൊട്ടിയാല്‍ തന്നെ ദൃശ്യങ്ങളില്‍ കാണുന്നതുപോലെ ആയിരിക്കില്ല എന്നുമാണ് ബുഗാട്ടി ആരാധകരുടെ പക്ഷം.
ഏതായാലും വിഡിയോ ലോകമെമ്പാടും വൈറലാവുകയും ലക്ഷക്കണക്കിന് കാഴ്ചക്കാരെ സ്വന്തമാക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വിലപിടിച്ച സൂപ്പര്‍സ്‌പോര്‍ട്‌സ് കാറുകളിലൊന്നാണ് ഷിറോണ്‍. പൂജ്യത്തില്‍നിന്നു 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഷിറോണിന് വെറും 2.5 സെക്കന്‍ഡുകള്‍ മാത്രം മതി.
https://www.facebook.com/Malayalivartha



























