ട്രോളന്മാരുടെ പരാതി പൃഥ്വീരാജിനോട്...എന്നാലും ഞങ്ങളുടെ ലാലേട്ടനോട് ഈ ചതി വേണ്ടായിരുന്നു!

മലയാളികളുടെ അഭിമാനമായ മോഹന്‍ലാല്‍ റിപ്പബ്ലിക്ക് ദിനത്തിന്റെ തലേന്ന് ആണ് പത്മഭൂഷണ്‍ പുരസ്‌ക്കാരം സ്വീകരിച്ചത്.
പുരസ്‌കാരം കൈപ്പറ്റിയ വിവരം അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
ഇതാണ് ഇപ്പോള്‍ രസകരമായ ട്രോളുകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
തനിക്ക് പദ്മഭൂഷണ്‍ ലഭിച്ച വിവരം മോഹന്‍ലാല്‍ ഇംഗ്ലീഷില്‍ ആണ് അറിയിച്ചത്.
ഇത്രയും നാളും നല്ല പച്ച മലയാളത്തില്‍ ബ്ലോഗ് എഴുതിക്കൊണ്ടിരുന്ന മോഹന്‍ലാല്‍ പൃഥ്വരാജിനൊപ്പം കൂടിയതിന് ശേഷമാണ് ഇങ്ങനെ ആയതെന്നാണ് ട്രോളന്‍മാര്‍ പറയുന്നത്.
നമ്മുടെ ലാലേട്ടനെ ചീത്തയാക്കിയത് എന്തിനാണെന്നാണ് ആരാധകരുടെ ചോദ്യം.
അതേസമയം മോഹന്‍ലാലിന്റെ ചരിവ് പൃഥ്വിരാജ് ഏറ്റെടുത്തു എന്നും ട്രോളന്‍മാര്‍ പറയുന്നു.



https://www.facebook.com/Malayalivartha


























