കൊച്ചുകൊച്ചു സന്തോഷങ്ങള്‍ നല്‍കി സ്വന്തമാക്കാവുന്ന വലിയ വലിയ സന്തോഷങ്ങള്‍!

നമുക്ക് ചുറ്റുമുള്ളവരില്‍, സവിശേഷഭാഗ്യങ്ങള്‍ അനുഭവിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടിട്ടുള്ളവരുടെ മനസില്‍ സന്തോഷം നിറയ്ക്കാന്‍ നമ്മള്‍, വലിയ ആനക്കാര്യമൊന്നും ചെയ്യണമെന്നില്ല. ചെറിയ ചില കാര്യങ്ങളിലൂടെ പോലും ആളുകളുടെ മുഖത്തും മനസിലും സന്തോഷം പടര്‍ത്താന്‍ സാധിക്കും.
ഇത്തരത്തില്‍ നിസാരമെന്ന് തോന്നിക്കുന്ന ഒരു പ്രവര്‍ത്തിയിലൂടെ ഒരു വ്യക്തിയെ സന്തോഷപ്പെടുത്തിയതിന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ് യാസിര്‍ എന്ന യുവാവ്.
ഒരു യാത്രയ്ക്കിടെ മുന്നില്‍ വന്ന യുവാവിന്റെ വലിയൊരാഗ്രഹം സാധിച്ചു കൊടുത്തതിനെക്കുറിച്ചാണ് യാസിര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചിരിക്കുന്നത്. യാസിറിന്റെ കുറിപ്പില്‍ പറയുന്നതിങ്ങനെ;
കുറിപ്പ് പൂര്‍ണരൂപത്തില്‍
ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന വഴി വയനാട്, ലക്കിടിയില്‍ നിന്നും പരിചയപ്പെട്ട നമ്മുടെ കുഞ്ഞനുജന്‍ ജിജീഷ്. പ്രായം 22. കണ്ടാല്‍ ഒരു ചെറിയ പയ്യന്‍ ആണെന്ന് തോന്നും, എന്തോ ഒരു അസുഖം കാരണം വളര്‍ച്ചക്കുറവ് സംഭവിച്ചതാണ്.
ഞങ്ങള്‍ വണ്ടി നിര്‍ത്തിയ ഉടനെ ഞങ്ങളുടെ അടുത്തുവന്നു ഞങ്ങളോട് സലാം പറഞ്ഞു. അവന്റെ ഒരു ആഗ്രഹം പങ്കുവെച്ചു. അവനെ കാറില്‍ കയറ്റി കൊണ്ടുപോയിട്ട്, അവന് തിരിച്ചു 'നടന്ന്' ആ സ്ഥലത്ത് വരാന്‍ പറ്റുന്ന ദൂരത്ത് ഇറക്കി വിടുമോ എന്ന്! തുടക്കത്തില്‍ ഞങ്ങളൊന്ന് ഭയന്നെങ്കിലും, അവിടെയുള്ള കടക്കാരന്‍ പറഞ്ഞു, അവന്‍ അവിടെ ഒരു വിധം എല്ലാവര്‍ക്കും സുപരിചിതന്‍ ആണെന്ന്.
എല്ലാവരോടും ഭയങ്കര ഫ്രന്‍ഡ്‌ലി ആണെന്നും. സത്യം പറയാലോ... അവന്റെ ഒരു ആഗ്രഹം സാധിപ്പിച്ചു കൊടുത്തപ്പോള്‍ മനസിന് എന്തെന്നില്ലാത്ത സന്തോഷം! ഞങ്ങള്‍ക്ക് വേണ്ടി അവന്‍ എപ്പോഴും പ്രാര്‍ത്ഥിക്കാം എന്ന് പറഞ്ഞു. വയനാട് റൂട്ടില്‍ പോകുന്നവര്‍ അവനെ കണ്ടാല്‍ just വണ്ടി ഒന്ന് നിറുത്തി സംസാരിച്ചിട്ടേ പോവാവു...
https://www.facebook.com/Malayalivartha



























