പരുന്ത് ചോദിച്ചു, ആരാടാ..., എന്താടാ എന്ന് അണ്ണാന്റെ മറുപടി!
ഓന്തിനെയും അണ്ണാനെയുമൊക്കെ റാഞ്ചിയെടുത്ത് കൊത്തിവലിച്ചു തിന്ന് ജീവിക്കുന്ന പക്ഷികളാണ് പരുന്തുകള്‍. വന്യഭാവം നിറഞ്ഞു നില്ക്കുന്ന ഇവയുടെ കണ്ണുകള്‍ക്ക് കാഴ്ചശക്തിയും വളരെ കൂടുതലാണ്.
ഇത്തരത്തിലുള്ള ഒരു പരുന്തിനെ അതിന്റെ കണ്ണിലേക്ക് സധൈര്യം നോക്കി പേടിപ്പിച്ച് വിട്ടിരിക്കുകയാണ് ഒരു അണ്ണാന്. അണ്ണാനും പരുന്തുമായുള്ള തുറിച്ചുനോട്ട ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കഴിഞ്ഞു.
അമേരിക്കയിലെ ലിങ്കണിലൂടെ കാറോടിച്ച് പോവുകയായിരുന്ന അമേരിക്കന്‍ നേച്ചര്‍ ഫോട്ടോഗ്രാഫര്‍ റോജര്‍ സ്റ്റീവെന്‍സ് ജൂനിയറാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്.
വഴിവക്കത്തുള്ള മരത്തില്‍ ഒരു പരുന്ത് ഇരിക്കുന്നതാണ് അദ്ദേഹം ആദ്യം കണ്ടത്. ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്താം എന്ന് കരുതി പുറത്തിറങ്ങിയപ്പോഴാണ് മരച്ചില്ലയില്‍ പരുന്തിന്റെ അടുത്തായി അതിനെതുറിച്ചു നോക്കി ഒരു അണ്ണാന് ഇരിക്കുന്നത് കണ്ടത്.
ഇരുവരുടെയും തുറിച്ചുനോട്ട മത്സരം ഏതാണ്ട് 10 മിനിറ്റ് നീണ്ടു നിന്നു. ഒടുവില്‍ മത്സരത്തില്‍ തോറ്റ പരുന്ത് അവിടെനിന്ന് പറന്നു പോവുകയായിരുന്നു!
https://www.facebook.com/Malayalivartha