പ്ലാസ്റ്റിക്ക് ഉപേക്ഷിക്കു; മുളക്കുപ്പികള്‍ സ്വന്തമാക്കൂ...!
പുറത്തു കത്തുന്ന ചൂടാണ്. ശരീരത്തുനിന്ന് ഏറെ വെള്ളം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ പുറത്തുപോകുമ്പോള്‍ കൈയില്‍ ഒരു കുപ്പി വെള്ളംകൂടി കരുതണമെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമുണ്ട്.
എന്നാല്‍ പലരുടെയും കൈയിലുള്ളത് പ്ലാസ്റ്റിക് കുപ്പികളാണ്. ഗുണമേന്മയില്ലാത്ത പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ചാല്‍ അവ പല ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കും.
ഇവിടെയാണ് ആസാംകാരനായ ദ്രിത്രിമന് ബോറസ് നിര്‍മിച്ചിരിക്കുന്ന പ്രകൃതി ദത്തവും പരിസ്ഥിതി സൗഹൃദവുമായ മുളക്കുപ്പികളുടെ പ്രസക്തി.
പൂര്‍ണമായും മുളയില്‍ നിര്‍മിച്ച കുപ്പികള്‍ തടിയില്‍തീര്‍ത്ത കോര്‍ക്ക് കൊണ്ടാണ് അടയ്ക്കുന്നത്. അതുകൊണ്ടുതന്നെ വെള്ളം ഇതിനകത്തുനിന്ന് ചോര്‍ന്നു പോവില്ലെന്ന് ഉറപ്പിക്കാം.
പല വലിപ്പത്തിലുള്ള മുളക്കുപ്പികളാണ് ദിത്രിമന് നിര്‍മിക്കുന്നത്. 400 മുതല്‍ 600 രൂപവരെയാണ് ഇവയുടെ വില. പ്രകൃതിദത്തമായ ഈ വാട്ടര്‍ ബോട്ടില്‍, വെള്ളത്തെ തണുപ്പിക്കുമെന്നും ദിത്രിമന് അവകാശപ്പെടുന്നു.
https://www.facebook.com/Malayalivartha