ആരോരുമില്ലാത്ത പൂച്ചകള്‍ക്ക് ഹവായിയില്‍ ഉണ്ട് ഒരു അഭയകേന്ദ്രം
വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളുമൊക്കെ നമ്മുടെ നാട്ടില്‍ കടുവകളുടെയും സിംഹങ്ങളുടെയുമൊക്കെ സംരക്ഷണത്തിനായി സ്ഥാപിച്ചിരിക്കുന്നതുപോലെ അങ്ങ് ഹവായിയില്‍ പൂച്ചകള്‍ക്കുവേണ്ടി ഒരു സംരക്ഷണ കേന്ദ്രമുണ്ട്.
ലനായ് ക്യാറ്റ് സാങ്ച്വറി എന്നു പേരിട്ടിരിക്കുന്ന ഈ കേന്ദ്രത്തില്‍ 620 പൂച്ചകളാണ് ജീവിക്കുന്നത്. ആരോരുമില്ലാതെ തെരുവില്‍ ഉപേക്ഷിക്കപ്പെട്ട പൂച്ചകള്‍ക്കാണ് ഇവിടെ അഭയം നല്‍കുന്നത്.
വേലികെട്ടി വേര്‍തിരിച്ചിരിക്കുന്ന പത്ത് സെന്റോളം വരുന്ന തുറന്ന സ്ഥലത്താണ് പൂച്ചകള്‍ താമസിക്കുന്നത്. ഇവിടെ ഇവര്‍ക്ക് മഴ നനയാതിരിക്കാനുള്ള ചെറിയ ഷെല്‍റ്ററുകളും നിര്‍മിച്ചിട്ടുണ്ട്. പൂച്ചകള്‍ക്ക് കളിക്കാനുള്ള ചെറിയ പ്ലേ ഗ്രൗണ്ടും ഇവിടെയുണ്ട്.
ആര്‍ക്കു വേണമെങ്കിലും കടന്നുവന്ന് ഈ പൂച്ചകള്‍ക്ക് തീറ്റനല്‍കുകയും ഇവരോടൊപ്പം കളിക്കുകയുമൊക്കെ ചെയ്യാം. താത്പര്യമുള്ളവര്‍ക്ക് പൂച്ചകളെ ദത്തെടുക്കാനുള്ള സൗകര്യവും ഇവിടെ ഉണ്ട്.
https://www.facebook.com/Malayalivartha