സിംഹക്കൂട്ടത്തില്‍ നിന്നും സ്വന്തപ്രാണന്‍ രക്ഷിക്കാന്‍ പുഴയില്‍ ചാടി; പാഞ്ഞടുത്തത് മുതല; ഒടുവില്‍ സംഭവിച്ചത്...

പട പേടിച്ച് പന്തളത്തു ചെന്നപ്പോ പന്തംകൊളുകത്തിപ്പട എന്ന് കേട്ടിട്ടില്ലേ? അതേ അവസ്ഥയില്‍പ്പെട്ടുപോയി ഒരു കാട്ടുപോത്ത്. ഒരുകൂട്ടം സിംഹങ്ങള്‍ ഓടിച്ചുകൊണ്ടുവന്ന കാട്ടുപോത്ത് സ്വയരക്ഷക്കായി പുഴയിലേക്ക് ചാടിയിറങ്ങി. മറുകര ലക്ഷ്യമാക്കി നീന്തിയ കാട്ടുപോത്തിനെ തേടിയെത്തിയത് പുഴയിലെ ഭീമന്‍ മുതല. ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കിലാണ് സംഭവം.
പോത്തിന്റെ കാലുകളിലും കൊമ്പിലും ശരീരത്തിലുമെല്ലാം പിടുത്തമിട്ടെങ്കിലും കുടഞ്ഞെറിഞ്ഞു. സിംഹങ്ങളുടെ മടയിലേക്ക് തിരിച്ചുകയറാന്‍ കാട്ടുപോത്ത് നിര്‍ബന്ധിതനായി. ഒടുവില്‍ രണ്ടുംകല്‍പ്പിച്ച് കരയിലേക്ക് കയറി.
ആക്രമിക്കാന്‍ കാത്തു നിന്ന സിംഹങ്ങള്‍ക്ക് അടുക്കാന്‍ ഒരു പേടി. എടാ...മുതലയെ തകര്‍ത്തിട്ടു വന്നവനാണ്, ഇത്തിരി നോക്കീം കണ്ടും ഒക്കെ വേണം ആക്രമിക്കാന്‍ പോകാന്‍ എന്ന ഭാവം!
അതുകൊണ്ടു തന്നെ ആക്രമിക്കാന്‍ വളഞ്ഞ സിംഹങ്ങളെ സാഹസികമായി തുരത്തി അതിവിദഗ്ധമായി രക്ഷപെട്ടു. ഒടുവില്‍ സമീപത്ത് മേഞ്ഞുനടന്ന കാട്ടുപോത്തിന്‍കൂട്ടത്തിലെത്തി. കൂറ്റന്‍ കാട്ടുപോത്തുകളെ കണ്ടതോടെ സിംഹങ്ങള്‍ സ്ഥലം വിട്ടു. അങ്ങനെ കാട്ടുപോത്ത് രക്ഷപെട്ടു.
പാര്‍ക്കിലെത്തിയ വിനോദസഞ്ചാരികളാണ് അപൂര്‍വ്വ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.വിഡിയോയുടെ തുടക്കത്തില്‍ മാനുകളെ ഓടിക്കുന്ന സിംഹക്കൂട്ടത്തെ കാണാം. അതിന് പിന്നാലെയാണ് കാട്ടുപോത്തിനെ സിംഹങ്ങള്‍ ഓടിക്കുന്നത്.
https://www.facebook.com/Malayalivartha



























