സൗന്ദര്യം നിലനിറുത്താനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ചറിയണോ? ലോകത്തെ ഏറ്റവും സെക്‌സിയായ യോഗാ ടീച്ചറോട് ചോദിക്കാം

ചില വ്യക്തികളെ കണ്ടാല്‍ പ്രായം തോന്നുകയോ ഇല്ല. കാലിഫോര്‍ണിയക്കാരിയായ ഫിറ്റനസ് ഗുരു അലീസ് വസാക്വീസിനെ കണ്ടാല്‍ ഇരുപത് വയസ്സിനപ്പുറം പറയില്ല. അതുകൊണ്ട് തന്നെ അലീസിന് ഇന്‍സ്റ്റാഗ്രാം ഫോളവേഴ്‌സും വളരെ കൂടുതലാണ്. പോരാത്തതിന് അര്‍ദ്ധനഗ്‌ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതും അലീസ് പതിവാക്കിയിരിക്കുകയാണ്.
ഏറ്റവും സെക്‌സിയായ യോഗാ ടീച്ചര്‍ എന്നാണ് അലീസിനെ ഏവരും വിളിക്കുന്നത്. ശസ്ത്രക്രിയയാണ് തന്റെ സൗന്ദര്യത്തിനു പിന്നിലെ രഹസ്യമെന്ന് വെളിപ്പെടുത്തി ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് അലീസ്.
ലക്ഷങ്ങളാണ് ശസ്ത്രക്രിയക്കായി ചെലവാക്കിയത്. ഇനിയും ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താതിരുന്നാല്‍ വലിയ തെറ്റാകും എന്നു കരുതിയാണ് ഇപ്പോള്‍ എല്ലാം തുറന്നുപറഞ്ഞതെന്നാണ് അലീസ് പറയുന്നത്. കൂടാതെ താന്‍ വിവാഹിതയാണെന്നും തനിക്ക് ഒരു മകളുണ്ടെന്നും. മകള്‍ക്കും ഒരു കുട്ടിയുണ്ടെന്നും. തനിക്ക് നാല്‍പ്പത് വയസ്സു കഴിഞ്ഞുവെന്നുമാണ് അലീസ് തുറന്നു പറഞ്ഞിരിക്കുന്നത്.
ശരീര സൗന്ദര്യം നിലനിറുത്താന്‍ യോഗയാണ് പ്രധാനമെന്നാണ് അലീസ് പറയുന്നത്. മുടക്കമില്ലാതെ യോഗ ചെയ്യുന്നുണ്ട്. പതിനാറു വയസ് തികഞ്ഞപ്പോഴായിരുന്നു വിവാഹം. ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് മകള്‍ക്ക് ജന്മം നല്‍കിയതെന്നും അലീസ് പറയുന്നു.
മുഖത്തിനു മാത്രമാണ് താന്‍ ശസ്ത്രക്രിയ നടത്തിയതെന്നും അലീസ് സമ്മതിക്കുന്നു. അലീസിന്റെ തുറന്നു പറച്ചില്‍ കേട്ട ശേഷവും ആര്‍ക്കും അവരോടുള്ള ആരാധന കുറഞ്ഞിട്ടില്ല. സൗന്ദര്യം നിലനിറുത്താന്‍ അലീസിന്റെ ഉപദേശം തേടിയെത്തുന്നവര്‍ ഇപ്പോഴും നിരവധിയാണ്.
https://www.facebook.com/Malayalivartha