പണവും സ്വര്‍ണവും ലഭിക്കാത്തതിനാല്‍ വരന് വിവാഹപന്തലില്‍ കയറായെ മടങ്ങി

വിവാഹം നടക്കാന്‍ പോകുന്ന സമയത്ത് വധുവിന്റെ കുടുംബത്തോട് സ്ത്രീധനമായി ആവശ്യപ്പെട്ട പണവും സ്വര്‍ണവും ലഭിക്കാതെ വന്നതോടെ വിവാഹത്തില്‍നിന്ന് പിന്മാറി വരനും കുടുംബവും. ഹരിയാനയിലെ ഫരീദ്കോട്ടിലാണ് സംഭവം. നവംബര്‍ 4നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിന് തൊട്ടുമുന്‍പാണ് വരന്റെ വീട്ടുകാര്‍ അപ്രതീക്ഷിതമായി വധുവിന്റെ വീട്ടുകാരോട് 10 ലക്ഷം രൂപയും സ്വര്‍ണവും ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് നിറവേറ്റാന്‍ കഴിയില്ലെന്ന് വധുവിന്റെ കുടുംബം അറിയിച്ചു. പിന്നാലെ വരനും സംഘവും വിവാഹത്തില്‍ നിന്ന് പിന്മാറുകയും പന്തലിലേക്ക് കയറാതെ മടങ്ങുകയുമായിരുന്നു.
കപൂര്‍ത്തല ജില്ലയിലെ ജാതികെ സംഗോജ്ല ഗ്രാമത്തിലുള്ള ഷംഷേര്‍ സിങ്ങിന്റെ മകന് അമന്‍ജ്യോത് സിങ്ങുമായിട്ടായിരുന്നു യുവതിയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസിനെ സമീപിച്ചു. വരനും മാതാപിതാക്കളും മറ്റു ബന്ധുക്കളുമടക്കം ആറു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. വിവാഹത്തിന് തൊട്ടുമുമ്പാണ് വരന്റെ വീട്ടുകാര്‍ അപ്രതീക്ഷിതമായി പണവും സ്വര്‍ണവും ആവശ്യപ്പെട്ടത്. വിവാഹ സാധനങ്ങള്‍ വാങ്ങുന്നതിനായി കുടുംബം വലിയൊരു തുക ചെലവഴിച്ചിരുന്നെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
https://www.facebook.com/Malayalivartha

























