ഡിവൈഎസ്പി പരീക്ഷയില്‍ ഒന്നാം റാങ്കുകാരനായ മുന്‍ എസ്എഫ്ഐ നേതാവ് വധശ്രമക്കേസിലെ പ്രതി

ഡിവൈഎസ്പി സ്പെഷല്‍ റിക്രൂട്മെന്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ മുന്‍ എസ്എഫ്ഐ നേതാവ് ജിതിന് ജോണ്സണ് വധശ്രമക്കേസിലും പ്രതി. 2022ല്‍ മഹാരാജാസ് കോളജിലെ കെഎസ്യു നേതാവായിരുന്ന മുഹമ്മദ് നിയാസിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മൂന്നാം പ്രതിയാണ് ജിതിന്. എറണാകുളം സെന്‍ട്രല്‍ പൊലീസാണു കേസ് റജിസ്റ്റര്‍ ചെയ്തത്.
ജിതിനു പിഎസ്സി പരീക്ഷയില്‍ റാങ്ക് ലഭിച്ചത് അന്വേഷിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ഫോറം ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ െ്രെകംബ്രാഞ്ച് അന്വേഷണം തുടങ്ങിയിരുന്നു. പ്രത്യേക അന്വേഷണ സംഘം ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് തേടിയെന്നാണു സൂചന. ജിതിന്റെ നിയമന നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























