പെണ്‍കുട്ടിയുടെ മുഖത്തടിച്ചിട്ട് നായകഭാവത്തില്‍ നടന്നകലുന്ന യുവാവിനെതിരേ രോഷം; പൊലീസ് ഇടപെടുന്നു

ഒരു യുവാവ് പെണ്‍കുട്ടിയുടെ മുഖത്തടിച്ചിട്ട് പോകുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന, വിഡിയോയുടെ സത്യാവസ്ഥ പരിശോധിക്കുമെന്ന് കേരളാ പൊലീസ്. കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലെ പോസ്റ്റിന് താഴെ യുവാവിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ കമന്റ് ചെയ്തിരുന്നു. ഇതിനാണ് പൊലീസ് മറുപടി നല്‍കിയത്.
പെണ്‍കുട്ടിയുമായി ഒരു യുവാവ് സംസാരിച്ചിരിക്കുന്നതായാണ് വിഡിയോയിലെ ദൃശ്യങ്ങളില്‍ കാണുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തുന്ന സുഹൃത്തുക്കള്‍ 'അടിക്കെടാ' എന്ന് പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം. പിന്നാലെ പെണ്‍കുട്ടിയുടെ മുഖത്ത് യുവാവ് ആഞ്ഞടിക്കുന്നു. വിഡിയോ സോഷ്യല്‍മീഡിയയില്‍ വലിയ രോഷത്തിനിടയാക്കി. യുവാവിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
''പെണ്‍കുട്ടികളുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള' കേരളാ പൊലീസിന്റെ പോസ്റ്റിന് താഴെയാണ് പെണ്‍കുട്ടിയെ അടിക്കുന്നതിന്റെ വിഡിയോ നിരവധി പേര്‍ പോസ്റ്റ് ചെയ്ത് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടത്. വിഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിശോധിക്കുമെന്നും പൊലീസ് ഉറപ്പു നല്‍കി. കൂടാതെ ഇതേകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവര്‍ കേരളാ പൊലീസിന്റെ ഇന്‍ബോക്‌സില്‍ മെസേജ് അയക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
വിഡിയോക്ക് എതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നതോടെ ടിക് ടോക്കിന് വേണ്ടി ചെയ്ത വിഡിയോ ആണെന്ന വിശദീകരണവുമായി യുവാവും യുവതിയും എത്തിയിരിക്കുകയാണ്. തങ്ങള്‍ ഒരുമിച്ച് പഠിച്ച സുഹൃത്തുക്കളാണെന്നും യാതൊരുവിധ പ്രശ്‌നവുമില്ലെന്നുമാണ് ഇരുവരും പുതിയ വീഡിയോയിലൂടെ പറയുന്നത്.
https://www.facebook.com/Malayalivartha