തൊടുപുഴ കരിമണ്ണൂരില്‍ മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തില്‍ മധ്യവയസ്‌കന്‍ വെട്ടേറ്റ് മരിച്ചു.... പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ്

തൊടുപുഴ കരിമണ്ണൂരില്‍ മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തില്‍ മധ്യവയസ്‌കന്‍ വെട്ടേറ്റ് മരിച്ചു. ഇടുക്കി കരിമണ്ണൂര്‍ സ്വദേശി വിന്‍സെന്റ് ആണ് മരിച്ചത്.
സംഭവ സ്ഥലത്ത് വെച്ച് ഗുരുതരമായി പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പ്രതി ബിനു ചന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മദ്യപാനത്തിനിടെ ഉണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് . മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു.
https://www.facebook.com/Malayalivartha






















