'ഗണപതിയുടെ കഴുത്തില്‍ കൊന്തമാല'; കാഴ്ചപ്പാടിലെ നിഷ്‌കളങ്കതയുടെ പ്രതിഫലനം

ഫേസ്ബുക്ക് ഗ്രൂപ്പായ 'ഞാനെടുത്ത ഫോട്ടോകള്‍' എന്ന ഗ്രൂപ്പില്‍ പാലാ സ്വദേശിയായ വിനീത് എസ് ശേഖര്‍ എന്ന അധ്യാപകന്‍ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രം എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റുന്നു. കൊന്തമാല കഴുത്തിലണിഞ്ഞിട്ടുള്ളൊരു ഗണേശ ബിംബത്തിന്റെ ചിത്രമാണത്!
വിനീതിന്റെ മകന് അവന്റെ സുഹൃത്ത് നല്‍കിയ കൊന്ത, അവന്‍ ഗണപതി ബിംബത്തില്‍ ചാര്‍ത്തുകയായിരുന്നു. ഇത് പങ്കുവച്ച് നിമിഷനേരംകൊണ്ട് തന്നെ വൈറലായിരിക്കുകയാണ്.
മതത്തിന്റെ പേരില്‍ യുദ്ധം നടക്കുന്ന ഇക്കാലത്ത് മാതൃകയാകുകയാണ് വെറും 5 വയസ്സ് മാത്രമുള്ള കൊച്ചുകുട്ടിയുടെ ഈ പ്രവര്‍ത്തി. 'അവന് ഏറ്റവും ഇഷ്ടപ്പെട്ട ഗണപതി ബിംബത്തിനെ കൊന്ത ചാര്‍ത്തി അലങ്കരിച്ചത് ഇന്നാണ് ഞാന്‍ കണ്ടത്. കണ്ടപ്പോള്‍ ഭയങ്കര സന്തോഷമുണ്ടായി. അവന്റെ കാഴ്ചപ്പാടുകള്‍ എന്നും ഇങ്ങനെ നിഷ്‌കളങ്കമായി തുടരട്ടെ എന്ന് ആഗ്രഹം'. ആ അച്ഛന്‍ കുറിക്കുന്നു.
വിനീതിന്റെ കുറിപ്പ് ഇങ്ങനെയാണ്:
''ഈ ഫോട്ടോ കാണുമ്പോള്‍ 'ചിലര്‍ക്ക്' അസഹ്യമായി തോന്നിയേക്കാം. നഴ്‌സറിയില്‍ പഠിക്കുന്ന 5 വയസുള്ള മകന്‍, ജാതിയെയും മതത്തെയും തിരിച്ചറിയാത്ത അവന്റെ ജീവിതത്തിലെ ഈ നല്ല സമയത്തു ചെയ്ത ഒരു കാര്യം. അവന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍ കൊടുത്ത സമ്മാനമാണ് ആ കൊന്ത. അവന്‍ എന്നെക്കൊണ്ട് വാങ്ങിപ്പിച്ചു കാറില്‍ വച്ച, അവന് ഏറ്റവും ഇഷ്ടപ്പെട്ട ഗണപതി ബിംബത്തിനെ കൊന്ത ചാര്‍ത്തി അലങ്കരിച്ചത് ഇന്നാണ് ഞാന്‍ കണ്ടത്. കണ്ടപ്പോള്‍ ഭയങ്കര സന്തോഷമുണ്ടായി. അവന്റെ കാഴ്ചപ്പാടുകള്‍ എന്നും ഇങ്ങനെ നിഷ്‌കളങ്കമായി തുടരട്ടെ എന്ന് ആഗ്രഹം.''
https://www.facebook.com/Malayalivartha