നോമ്പുതുറയ്ക്ക് അമ്പല കമ്മിറ്റി പാകംചെയ്ത ഭക്ഷണം, വെബ് ലോകം കയ്യടിക്കുന്നു

സോഷ്യല്‍ ലോകം ഏറനാട്ടില്‍ നോമ്പുതുറ ഒരുക്കിയ അമ്പല കമ്മറ്റിക്ക് കയ്യടിയ്ക്കുന്നു.
നോമ്പുതുറ ഒരുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
കുട്ടികളും യുവാക്കളുമുള്‍പ്പെടുന്ന സംഘം ഭക്ഷണം പാകം ചെയ്യുന്നതും പൊതിയുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്.
''ഏറനാട്ടിലെ ഒരു അമ്പല കമ്മറ്റി ഒരുക്കിയ നോമ്പുതുറ. ഇതാണ് നമ്മുടെ കേരളം. ലോകാവസാനം വരേ ഈ മതസൗഹാര്‍ദം നിലനില്‍ക്കാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കുക'' എന്ന കുറിപ്പോടു കൂടി സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോക്കു താഴെ വൈകാരികമായ പ്രതികരണങ്ങളാണ് കൂടുതലും.
https://www.facebook.com/Malayalivartha