ചുഞ്ചു നായരൊക്കെ എന്ത്, ഇത് ബാബര്‍ ഡാ...

അങ്ങനെ പെട്ടെന്നൊന്നും ചുഞ്ചു നായരെന്ന മലയാളി പൂച്ചയെ ആരും മറന്നിട്ടുണ്ടാകില്ല.
പൂച്ചസ്‌നേഹവും നായസ്‌നേഹവുമൊക്കെ മനസിലാക്കാം. എന്നാല്‍ സിംഹസ്‌നേഹമോ? അങ്ങനെയുമുണ്ട്.
പാകിസ്താനിലെ സുള്‍ഫിക്കല്‍ ചൗധരി എന്ന 33-കാരന്റെ പ്രിയപ്പെട്ട വളര്‍ത്തു മൃഗം ഒരു സിംഹക്കുട്ടിയാണ്.
ആറു മാസം മുന്‍പാണ് രണ്ട് മാസം പ്രായമായ സിംഹക്കുട്ടിയെ ഇയാള്‍ വാങ്ങിയത്. അതും മൂന്നു ലക്ഷത്തോളം വില നല്‍കി.
ബാബര്‍ എന്നാണ് സംഹത്തിന് പേരിട്ടത്. ഇപ്പോള്‍ ഏഴു കിലോ ഭാരമുണ്ട്.
ചങ്ങലയില്‍ പൂട്ടിയിടാതെ സ്വതന്ത്രനായാണ് സിംഹത്തെ വളര്‍ത്തുന്നത്.
പ്രത്യേകം എസി മുറിയും ബാബറിനായി തയ്യാറാക്കിയിട്ടുണ്ട്.
രണ്ടു വയസുകാരന്‍ മകന്‍ സിംഹക്കുട്ടിക്കൊപ്പം കളിക്കാറുണ്ടെന്നും സെല്‍ഫിയെടുക്കാന്‍ ആളുകളുടെ തിരക്കാണെന്നും സുള്‍ഫിക്കല്‍ പറയുന്നു.
https://www.facebook.com/Malayalivartha