അത് ഇന്ത്യക്കാരി സൈനിക അല്ല; ആസിയ, കുര്‍ദിസ്ഥാന്‍കാരുടെ 'ആഞ്ചലീന ജോളി'!

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ ചിത്രം വ്യാജം.
രാജസ്ഥാന്‍കാരിയായ പട്ടാളക്കാരി എന്ന പേരില്‍ പ്രചരിക്കുന്ന ഈ ചിത്രത്തില്‍ സൈനിക വേഷത്തില്‍ കാണുന്ന സ്ത്രീ ഇന്ത്യക്കാരി അല്ല.
അതിര്‍ത്തി കാക്കുന്ന ഇന്ത്യന്‍ പട്ടാളക്കാരി എന്നു പറഞ്ഞാണ് ചിത്രം പ്രചരിക്കുന്നത്.
ചിത്രത്തില്‍ കാണുന്ന പട്ടാളക്കാരി കുര്‍ദിഷ് സ്വദേശിയാണ്. ആസിയ റമസാന്‍ അന്റാര്‍ എന്നാണ് പേര്.
കുര്‍ദ്ദിഷ് വുമണ്‍ പ്രൊട്ടക്ഷന്‍ യൂണിറ്റിലെ അംഗമായിരുന്നു. ഈ പട്ടാളക്കാരി ഇന്ന് ജീവിച്ചിരിപ്പില്ല.
2016-ല്‍ ഐസിസ് തീവ്രവാദികളുമായുള്ള പോരാട്ടത്തിനിടെയാണ് ആസിയ കൊല്ലപ്പെടുന്നത്.
കുര്‍ദിസ്ഥാനിലെ 'ആഞ്ചലീന ജോളി' എന്നാണ് ഇവരെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്.
ആസിയയുടെ പോരാട്ടകാലത്ത് മാധ്യമങ്ങളില്‍ വന്ന ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ആല്‍ബര്‍ട്ടോ ഹ്യൂഗോ റോജസ് എന്ന ഫോട്ടോഗ്രാഫറാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ആ ചിത്രം പകര്‍ത്തിയത്.
https://www.facebook.com/Malayalivartha