താജ്മഹലിനെക്കാള്‍ ഉയരത്തിലെത്തി ഗാസിപൂരിലെ 'മാലിന്യ മല'

ഗാസിപൂരിലെ ഭീമന്‍ മാലിന്യകൂമ്പാരം അടുത്തവര്‍ഷം താജ്മഹലിനെക്കാള്‍ ഉയരത്തിലെത്തും. ഈ മാലിന്യക്കുന്നിന് നിലവില്‍ 65 മീറ്ററാണ് ഉയരം. പ്രതിദിനം രണ്ടായിരം ടണ്‍ മാലിന്യമെത്തുന്ന മാലിന്യക്കൂമ്പാരം ഈ നിലയില്‍ മുന്നോട്ടുപോയാല്‍ 2020-ല്‍ ഉയരം 73 മീറ്ററില്‍ എത്തുമെന്നാണ് കണക്കുകള്‍ മുന്നറിയിപ്പ് തരുന്നത്.
ഡല്‍ഹി നഗരത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ മുപ്പത് വര്‍ഷത്തിലേറേയായി ഇവിടെയാണ് നിക്ഷേപിക്കുന്നത്. നിക്ഷേപിച്ച മാലിന്യങ്ങള്‍ക്ക് മേലെ പിന്നെയും മാലിന്യങ്ങള്‍ നിക്ഷേപിച്ച് ഒരു മലയായി മാറുകയായിരുന്നു. 40 ഫുട്ബോള്‍ ഗ്രൗണ്ടുകളുടെയത്ര വിസ്താരമുണ്ട് ഈ മാലിന്യക്കുന്നിന്. ഓരോവര്‍ഷവും പത്ത് മീറ്ററെന്ന കണക്കിനാണ് ഈ മാലിന്യമലയുടെ വിസ്താരം വര്‍ധിക്കുന്നത്.
2013 മുതല്‍ 2017 വരെയുള്ള കാലഘട്ടത്തില്‍ 981 പേരാണ് ഇവിടെ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് മരിച്ചത്. മാലിന്യകൂമ്പാരം റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ മേല്‍ ഇടിഞ്ഞുവീണ് പലതവണ അപകടമുണ്ടായിട്ടുണ്ട്. വിമാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനായി ഇവിടെ ചുവപ്പ് സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
1984 മുതല്‍ ഡല്‍ഹി നഗരത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഇവിടെ നിക്ഷേപിക്കുന്നുണ്ട്. 35 വര്‍ഷത്തോളം തുടര്‍ച്ചയായി മാലിന്യങ്ങള്‍ നിക്ഷേപിച്ചത് 63 അടിയോളം ഉയരത്തില്‍ ഏക്കര്‍കണക്കിന് സ്ഥലത്തായി ഇവിടെ കിടപ്പുണ്ട്.
https://www.facebook.com/Malayalivartha