ബസിന് മുമ്പിലെത്തിയ കൊമ്പന്‍ ഉയര്‍ത്തിയ ഭീതി!

വയനാട് പാട്ടവയലില്‍ നിന്നും ബത്തേരിയിലേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസിനുള്ളില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പടെ നിറയെ യാത്രക്കാര്‍.
ചെട്ട്യലത്തൂര്‍ കവലയിലെത്തിയപ്പോള്‍ ബസിനു മുമ്പിലൊരു കൊമ്പനാന എത്തി. നടുറോഡില്‍ ബസ് നിര്‍ത്തി. കൊമ്പന്‍ ബസിനടുത്തേക്ക് നടന്നടുത്തു.
അത് പൊക്കോളും എന്ന് ഭീതിയോടെയാണെങ്കിലും മറ്റുള്ളവരെ ആശ്വസിപ്പിക്കാന്‍ വേണ്ടി ബസിനുള്ളിലുള്ള ആരോ പറയുന്നുണ്ട്.
നെഞ്ച് വിറയ്ക്കുന്ന ഭീതിലായി യാത്രക്കാര്‍. കുട്ടികളും സ്ത്രീകളും നിലവിളി തുടങ്ങി.
ആക്രമണോല്‍സുകനായി ചില്ല് അടിച്ചുപൊട്ടിക്കാനായി കൊമ്പന്‍ മൂന്നു വട്ടം തുമ്പിക്കയ്യുയര്‍ത്തി. പക്ഷേ ബസില്‍ നിന്നും നിര്‍ത്താതുള്ള ഹോണടി കേട്ട് അവന്‍ പിന്‍മാറിപ്പോയി.
https://www.facebook.com/Malayalivartha