പര്‍വതാരോഹകയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ എത്തി, എന്നാല്‍ അതിന്റെ ശ്രമം ആദ്യം വിജയം കണ്ടില്ല!

പര്‍വതാരോഹണത്തിനിടെ പരിക്കേറ്റ പ്രായമായ സ്ത്രീയെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിക്കുവാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്‌ട്രെച്ചറില്‍ കിടത്തിയ ഇവരെ വടത്തിന്റെ സഹായത്തോടെ മുകളിലേക്ക് വലിച്ച് ഹെലികോപ്റ്ററിനുള്ളില്‍ പ്രവേശിപ്പിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ശക്തിയായ കാറ്റില്‍ ഇവര്‍ കിടന്ന സ്‌ട്രെ്ച്ചര്‍ അന്തരീക്ഷത്തില്‍ വട്ടം കറങ്ങുകയായിരുന്നു.
അമേരിക്കയിലെ അരിസോണയിലുള്ള ഫീനിക്‌സ് മലനിരകളില്‍ കൂടി പര്‍വതാരോഹണം നടത്തുന്നതിനിടെയാണ് 74 വയസുകാരിയായ വൃദ്ധയ്ക്ക് പരിക്കേറ്റത്. തെന്നി നിലത്തു വീണ ഇവരുടെ മുഖത്തും തലയ്ക്കുമാണ് പരിക്കേറ്റത്. തുടര്‍ന്ന് അധികൃതര്‍ അറിയിച്ചതനുസരിച്ചെത്തിയ ഹെലികോപ്റ്ററില്‍ ഇവരെ കയറ്റുവാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.
പിന്നീട് ഇവരെ സുരക്ഷിതമായി ഹെലികോപ്റ്ററിനുള്ളില്‍ കയറ്റുവാന്‍ സാധിക്കുകയും ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഇവരുടെ ആരോഗ്യം തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha