ഇവര്‍ക്ക് മരം ഒരു വരം തന്നെ! അതുകൊണ്ട് മരം അടുക്കളയ്ക്കുള്ളില്‍ തന്നെ നിന്നോട്ടേ എന്നങ്ങ് തീരുമാനിച്ചു!

മുറ്റത്തെ മരം മുറിച്ച് മാറ്റിയിട്ട് അടുക്കള പണിയേണ്ട എന്ന് തൃശൂര്‍ നായരങ്ങാടി കരിപ്പാത്ര വീട്ടിലെ ബാഹുലേയനും കുടംബവും തീരുമാനിച്ചത് മരം ഒരു വരമാണെന്ന് നന്നായി അറിയുന്നയാളായത് കൊണ്ടാണ്.
വീട്ടിലെ അടുക്കളയ്ക്ക് സൗകര്യക്കുറവു കാരണം വിസ്തൃതമായി പണിയാന്‍ തീരുമാനിച്ചപ്പോള്‍ തടസ്സമായത് മുറ്റത്തു നിന്ന ഇലഞ്ഞി മരമാണ്. 50 വര്‍ഷം പഴക്കമുള്ള ഈ മരം വെട്ടിനീക്കിയിട്ട് അടുക്കള നിര്‍മിക്കേണ്ടെന്ന് കുടുംബം ഒറ്റക്കെട്ടായി തീരുമാനിച്ചു.
അങ്ങനെ മരം അകത്തു നിര്‍ത്തി തന്നെ അടുക്കള പണിതു. മരം വളര്‍ന്നയിടം മാറ്റിയിട്ടു മേല്‍ക്കൂര പണിതു. മഴവെള്ളം അകത്തു വീഴാതിരിക്കാന്‍ ഷീറ്റു കൊണ്ടു സുരക്ഷയൊരുക്കി.
അങ്ങനെ ആ മരം മാനത്തേക്കു വളര്‍ന്നു കൊണ്ടിരിക്കുന്നു. വീടിനുള്ളിലുള്ള മരത്തിന്റെ ചുവടിനു ചൂറ്റും കെട്ടിയ തറയില്‍ കുടുംബാംഗങ്ങള്‍ സൊറ പറഞ്ഞും ഇരുന്നു. ഇന്ന് ആ വീട്ടില്‍ പാത്രങ്ങള്‍ക്കും പലഹാരങ്ങള്‍ക്കും മറ്റും ഉള്ളതിനേക്കാള്‍ സ്ഥാനമാണ് ഈ ഇലഞ്ഞി മരത്തിന്.
സിപിഐ നായരങ്ങാടി ലോക്കല്‍ സെക്രട്ടറിയാണ് ബാഹുലേയന്‍. കോടശേരി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റാണ് ഭാര്യ രമ. 20 വര്‍ഷം മുന്‍പാണ് ഇവര്‍ ഇവിടെ വീടും സ്ഥലവും വാങ്ങിയത്. പിന്നീട് പഴയ വീട് പൊളിച്ചു മാറ്റി പുത്തന്‍ വീടു വയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha