ഈ ആസാം പോലീസിന്റെ ഒരു തമാശ കണ്ടോ...?

പത്രപരസ്യം കണ്ടിട്ടില്ലേ, ഒരു വസ്തു കളഞ്ഞുകിട്ടിയിട്ടുണ്ട് ഉടമകള്‍ തെളിവു സഹിതം ഈ വിലാസത്തില്‍ ബന്ധപ്പെടുക എന്ന്! ഏതാണ്ട് ഇതിനു സമാനമായ ഒരു പോസ്റ്റാണ് അസം പോലീസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഈ പോസ്റ്റ് കണ്ടവര്‍ ആദ്യമൊന്നു ഞെട്ടി. പിന്നെ ചിരിയോടു ചിരിയായിരുന്നു!
കാരണം 590 കിലോഗ്രാം കഞ്ചാവാണ് പൊലീസുകാര്‍ പിടിച്ചത്. ഈ കഞ്ചാവിന്റെ ഉടമയെ രസകരമായി ട്രോളുന്നതായിരുന്നു അസം പൊലീസിന്റെ പോസ്റ്റ്.
'ആരുടെയെങ്കിലും 590 കിലോ കഞ്ചാവും ഒരു ട്രക്കും ചഗോളിയ ചെക്ക് പോയിന്റിനു സമീപം വച്ച് കളഞ്ഞുപോയിട്ടുണ്ടോ, എങ്കില്‍ പേടിക്കേണ്ട. ഞങ്ങളത് കണ്ടുപിടിച്ചിട്ടുണ്ട്. ദയവായി ദുഹ്ബ്രി പൊലീസുമായി ബന്ധപ്പെടൂ. അവര്‍ നിങ്ങളെ സഹായിക്കും, തീര്‍ച്ച. അഭിനന്ദനങ്ങള്‍ ടീം ദുഹ്ബ്രി''- അസം പൊലീസ് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്!
കഞ്ചാവ് നിറച്ച പെട്ടികള്‍ അടുക്കിവച്ചിരിക്കുന്ന ചിത്രവും ഇതോടൊപ്പം പങ്കുവച്ചു.കഞ്ചാവു കടത്തുകാരെ ട്രോളിയുള്ള പോലീസിന്റെ പോസ്റ്റ് വളരെപ്പെട്ടെന്നു തന്നെ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു. ഇതോടെ നിരവധി അഭിനന്ദനങ്ങള്‍ പൊലീസിനെ തേടിയെത്തുകയും ചെയ്തു. സംഭവം കിടുക്കിയെന്നാണ് എല്ലാവരും പറയുന്നത്.
https://www.facebook.com/Malayalivartha