ഒറ്റ രാത്രികൊണ്ട് 56 ടണ്‍ ഭാരമുള്ള ഭീമന്‍ പാലം അപ്രത്യക്ഷമായി; പ്രദേശവാസികള്‍ക്ക് അമ്പരപ്പ്

കേള്‍ക്കുമ്പോള്‍ അമ്പരപ്പ് തോന്നാമെങ്കിലും സംഭവം സത്യമാണ്. ഒരു നദിക്കു കുറുകെ പണിതുയര്‍ത്തിയ പടുകൂറ്റന്‍ പാലം ഒറ്റ രാത്രികൊണ്ട് അപ്രത്യക്ഷമായി!
റഷ്യയിലാണ് സംഭവം. മര്‍മന്‍സ്‌ക് പ്രവശ്യയിലെ ഉമ്പ നദിക്കു കുറുകെ പണിത 56 ടണ്‍ ഭാരമുള്ള ഭീമന്‍ പാലമാണ് ഒറ്റ രാത്രികൊണ്ട് അപ്രത്യക്ഷമായത്.
ഏകദേശം 75 അടി നീളമുള്ള പാലമാണിത്. ഇത് ആര്, എങ്ങനെ ചെയ്തത് ആണെന്ന് അധികൃതര്‍ക്ക് പോലും വ്യക്തമല്ലെന്നുള്ളതാണ് ഏറെ ആശ്ചര്യമാകുന്നത്.
എന്നാല്‍ പാലത്തിന്റെ കുറച്ചു ഭാഗങ്ങള്‍ നദിയില്‍ കിടക്കുന്നതിനാല്‍ പാലം തകര്‍ന്ന് വീണതായിരിക്കാമെന്ന വാദങ്ങളും നടക്കുന്നുണ്ട്.
പക്ഷെ അത്തരമൊരു സാധ്യത ഇല്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. മോഷ്ടാക്കള്‍ പാലം മുറിച്ച് കൊണ്ടുപോയതാകാമെന്നാണ് പ്രദേശവാസികളുടെ വാദം. സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha