കുഴിയില്‍ വീണ കുട്ടിയാനയ്ക്ക് വെള്ളവും ഈറ്റയും ആയി അമ്മയാന കാവല്‍ നിന്നു!

അച്ചന്‍കോവില്‍ കല്ലാര്‍ റേഞ്ചിലെ അറമ്പ ആനകുത്തിയില്‍ കുഴിയില്‍ വീണ കുട്ടിയാനയ്ക്ക് അമ്മ കാവല്‍ നിന്നു. പിന്നീട് വനപാലകര്‍ രക്ഷപ്പെടുത്തി.
ബുധന്‍ രാവിലെ ആനകുത്തി ഭാഗത്ത് പട്രോളിംഗിന് എത്തിയ വനപാലകര്‍ ഒരു സ്ഥലത്ത് ആനക്കൂട്ടം തമ്പടിച്ചിരിക്കുന്നതു കണ്ട് ഓടിച്ചു.
ഒരു പിടിയാന മാത്രം പോകാത്തത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് കുട്ടിയാനയെ കുഴിയില്‍ കണ്ടത്.
കയര്‍ ഉപയോഗിച്ച് 3 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കുട്ടിയാനയെ കരയില്‍ എത്തിച്ചു. ഈ സമയമത്രയും തോടിന് അക്കരെ അമ്മ കാത്തു നിന്നു. കരയിലെത്തിയ കുട്ടിയാന കരഞ്ഞുകൊണ്ട് അമ്മയുടെ അടുത്തേക്ക് ഓടി. തേക്ക് പ്ലാന്റേഷനിലെ തൊഴിലാളികള്‍ക്ക് കുടിവെള്ളത്തിനായി കുഴിച്ചതായിരുന്നു കുഴി.
കുഴിയില്‍ കിടന്ന കുട്ടിയാനയ്ക്ക് തള്ളയാന സമീപത്തെ തോട്ടില്‍ നിന്നു തുമ്പിക്കൈയില്‍ വെള്ളവും ഈറ്റയുടെ തളിരും എത്തിച്ചു നല്‍കിയിരുന്നു.
അച്ചന്‍കോവില്‍ ഡിഎഫ്ഒ ബി. സന്തോഷ് കുമാര്‍, കല്ലാര്‍ ആര്‍ഒ ജോജി ജയിംസ്, ബിഎഫ്ഒമാരായ വിഷ്ണു വിജയന്‍, സുനീഷ്, ഫോറസ്റ്റ് വാച്ചര്‍മാരായ വിജയകുമാര്‍, ശ്രീനു, ഷാജി, ഉണ്ണിക്ക്യഷ്ണന്‍, ശിവന്‍കുട്ടി, സുകു, ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
https://www.facebook.com/Malayalivartha