ഒരു യുവാവിന്റെ വായയുടെ മാതൃകയിലുള്ള പഴ്സ് വൈറലാകുന്നു!

വ്യത്യസ്തത തേടുന്ന ന്യൂജെന്‍കാര്‍ അറുമാദിക്കുന്ന സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് ഒരു മനുഷ്യന്റെ വായയുടെ ആകൃതിയിലുള്ള പഴ്സ് ആണ്.
വാ പൊളിച്ച് അതിലേക്ക് നാണയത്തുട്ടുകള്‍ ഇടുന്നതും, നിറയെ പല്ലുകളുള്ള വായില്‍ നിന്ന് നാണയത്തുട്ടുകള്‍ തിരികെ കുലുക്കി ഇടുന്നതുമായ വീഡിയോ ആണ് വൈറലാകുന്നത്. ക്ലീന്‍ ഷേവ് ചെയ്തിട്ടുള്ള ഒരു യുവാവിന്റെ ചുണ്ടും താടിയും ഉള്‍പ്പെടുന്ന ഷേപ്പാണ് പഴ്സിന് ഉള്ളത്.
ജപ്പാന്‍കാരനായ ഒരു ഡിജെയാണ് വായുടെ ഷേപ്പിലുള്ള ഈ പഴ്സ് നിര്‍മ്മിച്ചത്. രണ്ടു മാസം കൊണ്ടാണ് അദേഹം ഈ പഴ്സ് ഉണ്ടാക്കിയെടുത്തത്. എന്നാല്‍ എന്ത് വസ്തു ഉപയോഗിച്ചാണ് ഈ 'വൈറല്‍ പഴ്സ്' ഉണ്ടാക്കിയിരിക്കുന്നതെന്ന് വെളിപ്പെടുത്താന്‍ അദേഹം തയാറായില്ല.
പഴ്സിന്റെ വ്യത്യസ്തയാണ് സോഷ്യല്‍ മീഡിയയെ അമ്പരപ്പിച്ചിരിക്കുന്നത്. എന്നാലും ഇത് ഉപയോഗിക്കാന്‍ അരോചകമാകുന്നുവെന്നാണ് കൂടുതല്‍ പേരുടെയും കമന്റുകള്‍. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ ഇതുവരെ 13.8 മില്യണ്‍ പേര്‍ കണ്ടുകഴിഞ്ഞു. വൈറല്‍ പഴ്സ് വില്‍ക്കാനില്ലെന്നും ഉടമ വ്യക്തമാക്കിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha